Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധിയും, പുരോഗതിയും!

Special Yoga: നിരവധി ശുഭ-അശുഭകരമായ യോഗങ്ങൾ ജ്യോതിഷത്തിലുണ്ട്. ഇതിൽ ശുഭകരമായ ഒരു യോഗമാണ് ബ്രഹ്‌മയോഗം. 27 യോഗങ്ങളില്‍ 24 മത്തെതാണിത്. ഈ യോഗ സമയത്ത് ആരംഭിക്കുന്ന ഏതൊരു പ്രവൃത്തിയും വിജയിക്കും എന്നാണ് പറയുന്നത്.

Brahma Yoga: ഈ യോഗത്തിന്റെ സമയത്ത് നിങ്ങൾ ആരംഭിക്കുന്ന ഏതൊരു പ്രവൃത്തിയും വിജയിക്കും.  ഇത് സാമ്പത്തിക നേട്ടവും അഭിവൃദ്ധിയും നല്‍കുന്ന ഐശ്വര്യവും പുണ്യപ്രദവുമായ ഒരു യോഗമാണെന്നാണ് പറയുന്നത്. ജ്യോതിഷത്തിലും ഹിന്ദുമതത്തിലും മുഹൂര്‍ത്തത്തിന് വലിയ പ്രാധാന്യമുണ്ട്.

1 /6

Brahma Yoga: ഇവര്‍ക്ക് ധാരാളം സമ്പത്തും ജീവിതത്തിലുടനീളം സാമ്പത്തിക പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരുകയും ഉണ്ടാകില്ല. മറ്റുള്ളവര്‍ ഇവരെ ബഹുമാനിക്കുകയും സമൂഹത്തില്‍ ഉന്നത സ്ഥാനം നേടുകയും ചെയ്യും.

2 /6

ബ്രഹ്‌മദേവനെ അറിവിന്റെയും ജീവന്റെയും പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. പ്രപഞ്ചത്തിന്റെയു ഭൂമിയുടെയും സ്രഷ്ടാവാണ് ബ്രഹ്മാവ്.  ബ്രഹ്‌മ യോഗ ഫലത്താല്‍ ജീവിതത്തില്‍ ഭാഗ്യം ലഭിക്കുന്ന 4 രാശിക്കാരെ കുറിച്ച് നമുക്കറിയാം.

3 /6

മേടം (Aries): ഈ യോഗ സമയത്ത് മേട രാശിക്കാര്‍ക്ക് വളരെയധികം അനുഗ്രഹം ലഭിക്കും.  ജീവിതത്തില്‍ എല്ലാവിധത്തിലുള്ള സമൃദ്ധി കൈവരും. മേടം രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. കാര്യങ്ങള്‍ പൂര്‍ണതയോടെ ചെയ്യാനുള്ള നിങ്ങളുടെ അഭിനിവേശം ഈ യോഗ സമയത്ത് നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് സഹായിക്കും.

4 /6

കര്‍ക്കടകം (Cancer): കര്‍ക്കടക രാശിക്കാര്‍ക്ക് ഈ യോഗത്തിലൂടെ വൻ നേട്ടമുണ്ടാകും, പ്രത്യേകിച്ചും വ്യാഴം നല്ല സ്ഥാനത്താണെങ്കില്‍. വ്യാഴം കര്‍ക്കടകത്തില്‍ ഉന്നതനാകുന്നതിനാല്‍ പിന്നെ നേട്ടങ്ങളുടെ സമയമായിരിക്കും. വിദ്യാഭ്യാസ മേഖലയിലോ നിഗൂഢ ശാസ്ത്രത്തിലോ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം നേട്ടം ലഭിക്കും. ഈ യോഗ സമയത്ത് ആരംഭിക്കുന്ന ഏതൊരു ജോലിയിലും പദ്ധതിയിലും നിങ്ങൾ തീര്‍ച്ചയായും വിജയിക്കും.

5 /6

ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ക്ക് ഈ ബ്രഹ്‌മ യോഗ സമയത്ത് വലിയ അനുഗ്രഹം ലഭിക്കും. ഈ സമയത്തെ നിങ്ങളുടെ  സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടും. ചിങ്ങം രാശിക്കാര്‍ ഈ സമയം താമസം മാറാനോ വിദേശയാത്രയ്‌ക്കോ സാധ്യതയുണ്ട്.  സാമ്പത്തിക സമൃദ്ധി കൈവരും. വിദേശ യാത്രയില്‍ പ്രശ്‌നം നേരിടുന്നവര്‍ക്ക് ഈ സമയം അവരുടെ മുന്നിലെ തടസ്സങ്ങള്‍ നീങ്ങും. ബിസിനസ് സംബന്ധമായ ഡീലുകള്‍ക്കും പ്രോജക്ടുകള്‍ക്കും ഈ യോഗം നേട്ടമായിരിക്കും.  

6 /6

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാര്‍ക്ക് ബ്രഹ്‌മയോഗം പല വിധത്തില്‍ സമൃദ്ധി നല്‍കും. സാമ്പത്തികമായി നിങ്ങള്‍ക്ക് നേട്ടവും ഉയര്‍ച്ചയും കൈവരിക്കാന്‍ ഈ യോഗത്തിലൂടെ കഴിയും. വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ബുദ്ധിയും അറിവും ഉപയോഗിച്ച്  കരിയറില്‍ ശോഭിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. ഈ വ്യക്തികള്‍ക്ക് അവരുടെ സാമൂഹ്യ ബന്ധങ്ങള്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനും പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടമുണ്ടാക്കാനും സാധിക്കും. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola