Budhaditya Rajyog in Makar: ഒരു വ്യക്തിയുടെ ജാതകത്തിൽ രാജയോഗം രൂപപ്പെടുമ്പോൾ അവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഇപ്പോഴിതാ ചില രാശിക്കാരുടെ ജാതകത്തിൽ ബുധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുകയാണ്.
Budh-Surya Yuti: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം ഏതെങ്കിലും രാശിയിൽ പ്രവേശിക്കുമ്പോൾ അത് 12 രാശികളേയും ബാധിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ജനുവരി 14 ന് മകര രാശിയിലേക്ക് പ്രവേശിച്ചു. ഇപ്പോഴിതാ നാളെ അതായത് ഫെബ്രുവരി ഏഴിന് ബുധൻ ധനുരാശി വിട്ട് മകരരാശിയിൽ പ്രവേശിക്കും. ഈ രണ്ടു രാശികളും മകരത്തിൽ കൂടിച്ചേരുമ്പോൾ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.
Budh Rashi Parivartan: ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ രാജയോഗത്തിന്റെ രൂപീകരണം മൂലം 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങുകയും തൊഴിൽരംഗത്ത് പുരോഗതി, നിക്ഷേപത്തിൽ നിന്നുള്ള ലാഭം, ബഹുമാനം എന്നിവ വർദ്ധിക്കുകയും ചെയ്യും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ബുധാദിത്യ രാജയോഗം ശുഭകരവും ഫലദായകവുമാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് വലിയ സ്ഥാനം ലഭിക്കും. ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. വിദേശത്ത് നിന്നുള്ള ലാഭം ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെ ഗുണങ്ങൾ നൽകും . സന്താനഭാഗത്തുനിന്നും ചില നല്ല വാർത്തകൾ ലഭിക്കും. ബഹുമാനത്തിൽ വർദ്ധനവുണ്ടാകും. തൊഴിൽ ചെയ്യുന്നവർക്ക് പുരോഗതി, പ്രണയകാര്യങ്ങളിൽ വിജയം എന്നിവ ഈ സമയത്ത് ഉണ്ടാകും.
മീനം (Pisces): മീനം രാശിക്കാർക്ക് സൂര്യന്റെയും ബുധന്റെയും സംയോഗത്തിൽ നിന്നും പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ കൊണ്ടുവരും. മീന രാശിക്കാരുടെ 11-മത്തെ ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലമായി കണക്കാക്കുന്നു. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവിന് സാധ്യത. നിക്ഷേപമനുസരിച്ച് ഈ സമയം അനുകൂലമായിരിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)