Guru Rahu Yuti: 36 വർഷങ്ങൾക്ക് ശേഷം രാഹു-വ്യാഴ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Guru Rahu Yuti 2023:  ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചു. ഇതുമൂലം മേടരാശിയിൽ രാഹു-ഗുരു സഖ്യം രൂപപ്പെടുന്നു. 36 വർഷത്തിനു ശേഷം, മേടരാശിയിൽ രാഹുവും വ്യാഴവും കൂടിച്ചേരുന്നത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

Guru Rahu Yuti 2023: ജ്യോതിഷത്തിൽ,വ്യാഴത്തെ സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിൽ ഗുരു ശുഭഭാവത്താണെങ്കിൽ ആ വ്യക്തിക്ക് ദാമ്പത്യത്തിൽ സന്തോഷം ലഭിക്കും ഒപ്പം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും ലഭിക്കും. 12 വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 22 ന് വ്യാഴം രാശി മാറി മേടം രാശിയിലേക്ക് പ്രവേശിച്ചു. 

1 /6

വ്യാഴത്തിന്റെ സംക്രമം മൂലം മേടത്തിൽ രാഹുവും വ്യാഴവും കൂടിച്ചേർന്നിരിക്കുകയാണ്.  ഇങ്ങനൊരു സംയോഗം 36 വർഷത്തിന് ശേഷം രൂപം കൊണ്ടതാണ്.  ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഇതിലൂടെ ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങളും ലഭിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...  

2 /6

മേടം (Aries): ഗുരു രാഹു സഖ്യം മേടം രാശിയിലാണ് രൂപപ്പെടുന്നത്.  ഇത് ഈ ആളുകൾക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ഇത്തരക്കാരുടെ ആരോഗ്യം മെച്ചപ്പെടും. സന്താനം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ നല്ല വിവരങ്ങൾ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കുന്നത് നേട്ടങ്ങൾ നൽകും.

3 /6

മിഥുനം (Gemini): ഗുരു രാഹു കൂടിച്ചേരൽ മിഥുന രാശിക്കാരുടെ വിവാഹം നടക്കും.  ധനനേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

4 /6

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ഗുരു രാഹു കൂടിച്ചേരൽ കരിയറിൽ വലിയ മാറ്റങ്ങൾ വരുത്തും. പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. പുതിയ ജോലി ഓഫർ ലഭിക്കാൻ സാധ്യത.  ആരോഗ്യം ശ്രദ്ധിക്കുക.

5 /6

തുലാം (Libra):  തുലാം രാശിക്കാരുമായുള്ള രാഹു-ഗുരു സഖ്യം ജീവിതത്തിലെ  പ്രശ്നങ്ങളിൽ നിന്നും മുക്തി നൽകും. അവിവാഹിതർക്ക് വിവാഹം നടക്കും.   സമ്മർദ്ദം മാറും, സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും. കരിയറിൽ പുരോഗതി. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

6 /6

മീനം (Pisces): രാഹുവും ഗുരുവും മീനം രാശിക്കാർക്ക് പല വിധത്തിൽ നേട്ടങ്ങൾ നൽകും. കരിയറിൽ മികച്ച വിജയം, സംസാരത്തിലെ മാധുര്യം ആകർഷണീയത വർദ്ധിപ്പിക്കും. മതത്തോടും ആത്മീയതയോടുമുള്ള ചായ്‌വ് വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola