Calcium Rich Foods: ശരീരത്തിൽ കാത്സ്യത്തിന്റെ അഭാവം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും എല്ലുകൾക്ക് നമ്മുടെ എല്ലുകൾക്ക് ബലവും ആരോഗ്യവും ലഭിക്കാൻ കാത്സ്യം നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.
കാത്സ്യത്തിന്റെ പ്രധാന സ്രോതസ്സായി പലപ്പോഴും കണക്കാക്കുന്നത് പാലാണ്. എന്നാൽ ചിലർക്കെങ്കിലും പാൽ ഇഷ്ടമല്ലാത്തതിനാൽ അത് കഴിക്കുന്നില്ല. തന്മൂലം കാത്സ്യത്തിന്റെ കുറവും അനുഭവപ്പെടുന്നു. എന്നാൽ പാലിലുള്ളതു പോലെ തന്നെ കാത്സ്യം നിറഞ്ഞ ഭക്ഷണങ്ങൾ വേറെയും ഉണ്ട് അവ ഏതൊക്കെയെന്ന് നോക്കാം.
കാത്സ്യം റിച്ചായ ഭക്ഷണ സാധനമാണ് ബദാം മിൽക്ക്. ഇതിൽ വിറ്റാമിൻ എ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മഗ്നീഷ്യം എന്നിവയും വലിയ അളവിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബദാം പാലിൽ ഒരു ഗ്ലാസ്സ് പശുവിൻ പാലിൽ അടങ്ങിയതിനേക്കാൾ കൂടുതൽ കാത്യം അടങ്ങിയിട്ടുണ്ട്. അതിനാൽ പശുവിൻ പാൽ ഇഷ്ടമല്ലാത്തവർക്ക് ബദാം മിൽക്ക് കഴിക്കാം.
കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണ സാധനമാണ് ഓട്സ് മിൽക്ക്. ഇത് കഴിക്കുന്നത് ശരീരത്തിലെ കാത്സ്യത്തിന്റെ അഭാവത്തെ നികത്താൻ സഹായിക്കുന്നു.
പാലിനേക്കാൾ കൂടുതലായി കാത്സ്യം പാല് പുളിച്ച തൈര് ആകുമ്പോൾ ഉണ്ടാകും. അതിനാൽ പാൽ കഴിക്കാൻ ഇഷ്ടമല്ലാത്തവർ തൈര് കഴിക്കുന്നതും ഗുണം ചെയ്യും.
കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പഴവർഗമാണ് ഓറഞ്ച്. അതിനാൽ കാത്യം കുറവുള്ളവർ ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് വളരെ നല്ലതാണ്.
കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് സോയ പാൽ. കാത്സ്യം മാത്രമല്ല പ്രോട്ടീന്റേയും മികച്ച ഉറവിടമാണ് സോയ പാൽ. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതായി കണക്കാക്കുന്നു. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)