കാപ്പി കുടിക്കുന്നത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകുകയോ ഹൃദയസംബന്ധമായ രോഗങ്ങൾ വർധിപ്പിക്കുകയോ ചെയ്യുമെന്നാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും കരുതിയിരിക്കുന്നത്. എന്നാൽ, മിതമായ അളവിൽ കാപ്പി കുടിക്കുന്നവർക്ക് കരൾ അർബുദം, ഹൃദ്രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
പ്രതിദിനം ഒരു കപ്പ് കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യത കുറവാണ്.
കാപ്പി കുടിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത കുറയും.
കാപ്പിയിലെ ആസിഡുകൾ ഹെപ്പറ്റൈറ്റിസ് ബിക്ക് കാരണമാകുന്ന വൈറസിനെതിരെ പ്രവർത്തിക്കുമെന്ന് കരുതപ്പെടുന്നു.
ദിവസവും 2-3 കപ്പ് കാപ്പി കുടിച്ചാൽ വൃക്കരോഗങ്ങളുടെ അപകടസാധ്യത 23 ശതമാനം കുറയുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതായി കരുതപ്പെടുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കേന്ദ്ര നാഡീവ്യൂഹം, ഹൃദയം, പേശികൾ എന്നിവയെ ഉത്തേജിപ്പിക്കുന്നു.