വിറ്റാമിൻ സി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. എല്ലുകളുടെ ആരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം, മുടി-കണ്ണുകൾ എന്നിവയുടെ ആരോഗ്യം ഇവയെല്ലാം മികച്ചതാക്കുന്നതിന് വിറ്റാമിൻ സി അത്യന്താപേക്ഷിതമാണ്.
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് ദിവസേന ആവശ്യമായ വിറ്റാമിൻ സി പ്രധാനം ചെയ്യുന്നു. നാരങ്ങ നിങ്ങളുടെ ഭക്ഷണത്തിലെ സജീവ ഭാഗമാകേണ്ടതിന്റെ പ്രധാന്യം എന്താണെന്ന് നോക്കാം.
നാരങ്ങയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു
നാരങ്ങ നീര് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.
നാരങ്ങ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.
നാരങ്ങ നീര് മറ്റ് തൈരിനൊപ്പമോ കറ്റാർവാഴയ്ക്കൊപ്പമോ ചേർത്ത് ചർമ്മത്തിലും മുടിയിലും പുരട്ടുന്നത് നല്ലതാണ്.
നാരങ്ങയിൽ വിറ്റാമിൻ ബി6, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്സിഡന്റുകൾ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും നാരങ്ങ സഹായിക്കും.