Cannes 2022: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സാരിയണിഞ്ഞ് ദീപിക പദുകോണ്‍...!! വെള്ള ഗൗണില്‍ മാലാഖയേപ്പോലെ ഉര്‍വശി റൗതേല..! ചിത്രങ്ങള്‍ കാണാം


75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചിരിയ്ക്കുകയാണ്.  മെയ് 17 മുതൽ 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. 

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ് ആരാധകരെ അമ്പരപ്പിക്കുകയാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ഉര്‍വശി റൗതേല, നവാസുദ്ദീൻ സിദ്ദിഖി , തമന്ന ഭാട്ടിയ തുടങ്ങിയവര്‍ ആ നിരയില്‍പ്പെടുന്നു...   75-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍  താരങ്ങളുടെ ലുക്ക്‌  വൈറലാകുകയാണ്.  

1 /5

  ദീപിക പദുകോൺ (Deepika Padukone) ഇത്തവണ കാന്‍  ഫിലിം ഫെസ്റ്റിവലില്‍ റെഡ്  കാര്‍പ്പെറ്റില്‍ എത്തിയത്  സാരിയണിഞ്ഞാണ്. കറുപ്പും ഗോള്‍ഡന്‍  നിറവും ചേര്‍ന്ന സാരിയില്‍ താരം അതീവ സുന്ദരിയായി കാണപ്പെട്ടു. തന്‍റെ ലുക്കും സ്റ്റൈലും കൊണ്ട്  ദീപിക എല്ലാവരെയും ആകർഷിച്ചു.

2 /5

  കാന്‍  റെഡ് കാര്‍പ്പെറ്റില്‍ ദീപിക പദുകോൺ (Deepika Padukone) ധരിച്ചിരുന്ന സാരി സബ്യസാചിയുടെതാണ്.  ഈ മനോഹരമായ സാരിയ്ക്കൊപ്പം ദീപിക അണിഞ്ഞിരുന്ന  ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.  ബംഗാൾ റോയൽ കളക്ഷനിൽ നിന്നുള്ള ആഭാരങ്ങ ങ്ങളാണ് ദീപിക  അണിഞ്ഞിരുന്നത്.

3 /5

വെള്ള ഗൗണ്‍  അണിഞ്ഞ് മാലാഖയേപ്പോലെയാണ് ഉര്‍വശി റൗതേല (Urvashi Rautela) കാന്‍  റെഡ് കാര്‍പ്പെറ്റില്‍  എത്തിയത്.  താരം ഇതാദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വെള്ള ഗൗണില്‍  വളരെ ഗ്ലാമറസായി താരം കാണപ്പെട്ടു.  

4 /5

തമന്ന ഭാട്ടിയ  (Tamannaah Bhatia) കാന്‍  റെഡ് കാര്‍പ്പെറ്റില്‍  വെള്ളയും കറുപ്പും ചേര്‍ന്ന ബബിള്‍ ഗൗണ്‍  അണിഞ്ഞാണ് എത്തിയത്. 

5 /5

അനുരാഗ് താക്കൂർ, നവാസുദ്ദീൻ സിദ്ദിഖി, ശേഖർ കപൂർ, പ്രസൂൺ ജോഷി  എന്നിവരും 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലില്‍  ഇന്ത്യയെ പ്രതിനിധീകരിച്ചു.

You May Like

Sponsored by Taboola