Chanakya Niti: ചാണക്യനീതി; ഇവരെ വിശ്വസിക്കരുത്! നല്ലവരെ തിരിച്ചറിയാൻ ഇതാ ചില ചാണക്യതന്ത്രങ്ങൾ...

ചാണക്യൻ, വിഷ്ണു​ഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്ന കൗടില്യൻ പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു.

 

ചാണക്യ നീതി അദ്ദേഹത്തിന്റെ തത്വങ്ങളുടെ സമാഹാരമാണ്. ജീവിതത്തിലെ സമസ്തമേഖലകളിൽ വിജയം നേടാൻ ഇവ സഹായിക്കുന്നു. ജീവിതത്തിൽ ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുതെന്ന് ചാണക്യ നീതിയിൽ പരാമർശിക്കുന്നു.  

1 /7

വിശ്വാസത്തില്‍ നിന്നാണ് ഏതൊരു സൗഹൃദവും പ്രണയ ബന്ധവും ആരംഭിക്കുന്നത്. എന്നാല്‍ പലപ്പോഴും ഈ ബന്ധങ്ങളില്‍ ചതികളും ഉണ്ടാകാറുണ്ട്. ഇത്തരം ആളുകളെ നമുക്ക് എങ്ങനെ മനസ്സിലാക്കാം? ഒരു വ്യക്തിയെ വിശ്വസിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചാണക്യന്‍ പറയുന്നു. 

2 /7

ചാണക്യ നീതി അനുസരിച്ച് ഒരു വ്യക്തിയെ വിശ്വസിക്കുന്നതിനുമുമ്പ് അയാള്‍ക്ക് ത്യാഗബോധം ഉണ്ടോ ഇല്ലയോ എന്നത് പരിശോധിക്കുക. അതായത് മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധനാണോ എന്ന്. കാരണം മറ്റുള്ളവരുടെ സന്തോഷത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തികളെ നിങ്ങള്‍ക്ക് കണ്ണടച്ച് വിശ്വസിക്കാമെന്ന് ചാണക്യന്‍ അഭിപ്രായപ്പെടുന്നു.

3 /7

സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരും ചീത്ത പ്രവൃത്തി ചെയ്യുന്നവരും നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് അത്യാഗ്രഹമോ നുണയോ പോലുള്ള സ്വഭാവമുള്ളവരെ വിശ്വാസിക്കരുത്. എപ്പോഴും നന്മ ചെയ്യുന്നവരെ മാത്രമേ വിശ്വസിക്കാവൂ എന്ന് ചാണക്യന്‍ പറയുന്നു.  

4 /7

മറ്റുള്ളവരുടെ ദുഃഖം മാറ്റാനായി സ്വന്തം സന്തോഷം പോലും ത്യജിക്കാന്‍ തയ്യാറുള്ള വ്യക്തിയെ നിങ്ങള്‍ കണ്ടെത്തിയാല്‍ അവരെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്ന് ചാണക്യൻ പറയുന്നു. എല്ലാവരെക്കുറിച്ചും നന്നായി ചിന്തിക്കുന്ന ഒരാള്‍ക്ക് ആരെയും വഞ്ചിക്കാന്‍ കഴിയില്ല.   

5 /7

തെറ്റായ കാര്യങ്ങള്‍ ചെയ്യുകയും തെറ്റായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്ന ആളുകളില്‍ നിന്ന് അകലം പാലിക്കുക. നല്ല രീതിയില്‍ ജീവിക്കുകയും നല്ല പാതയിലൂടെ പണം സമ്പാദിക്കുന്നവരെയും മാത്രമേ വിശ്വസിക്കാവൂ എന്ന് ചാണക്യന്‍ പറയുന്നു.   

6 /7

ആവശ്യമുള്ളപ്പോള്‍ ഉപകാരപ്പെടുന്നവനാണ് ഒരു ഉത്തമ സുഹൃത്തെന്ന് ചാണക്യന്‍ പറയുന്നു. മോശം സമയത്തും ഒരു ഉത്തമ സുഹൃത്ത് നിങ്ങളെ പിന്തുണയ്ക്കും. എന്നാല്‍, മിത്രമായി പെരുമാറുന്ന ശത്രുവിനോട് നിങ്ങള്‍ അബദ്ധവശാല്‍ പോലും സഹായം തേടരുതെന്ന് ചാണക്യന്‍ പറയുന്നു.

7 /7

ക്ഷാമകാലത്ത് സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. ഒരു വ്യക്തിക്ക് എന്തെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍, ആ സമയത്ത് നിങ്ങളെ സഹായിക്കുന്ന ആളുകളെ നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളായി കണക്കാക്കാമെന്ന് ചാണക്യന്‍ പറയുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola