മുടിയുടെ ആരോഗ്യത്തിൽ പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം വലിയ പങ്കുവഹിക്കുന്നു.
മുടി വളർച്ചയ്ക്കും ചർമ്മത്തിൻറെ ആരോഗ്യത്തിനും ചിയ വിത്തുകൾ മികച്ചതാണ്. ഇവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
ചിയ വിത്തുകൾ പോഷക സമ്പുഷ്ടമാണ്. ഇവയിൽ നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. കാത്സ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയും ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ചിയ വിത്തുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഇരുമ്പിൻറെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
ഇവയിലെ ഫൈബർ മുടിയുടെ വളർച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
ചിയ വിത്തുകൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്രമേണ മുടിയുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)