ചിയ വിത്തുകൾ അധികമായി കഴിച്ചാൽ എന്തെങ്കിലും പാർശ്വഫലം ഉണ്ടാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിയ വിത്ത് അമിതമായി കഴിച്ചാൽ എന്തെല്ലാം പാർശ്വഫലങ്ങളാണ് ഉണ്ടാകുകയെന്ന് നോക്കാം.
ചിയ വിത്തുകൾ അമിതമായി കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം വളരെ കുറയ്ക്കും. ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം വളരെ കുറയുന്നതിന് കാരണമാകും.
പ്രമേഹ രോഗികൾ ചിയ വിത്തുകൾ കഴിക്കുന്നത് സൂക്ഷ്മമായി പരിശോധിക്കണം. കാരണം ഈ വിത്തുകളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ വലിയ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടന്ന് കുറയും.
ചിയ വിത്തുകൾ അളവിൽ കൂടുതൽ കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇത് വയറുവേദനയിലേക്ക് നയിച്ചേക്കാം.
ചിയ വിത്തുകൾ വളരെയധികം കഴിക്കുന്നത് മലബന്ധത്തിനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ, നിങ്ങളുടെ ഡോക്ടറുടെ മാർഗനിർദേശപ്രകാരം ദിവസവും രാവിലെ ഒന്നോ രണ്ടോ ടേബിൾസ്പൂൺ ചിയ വിത്തുകൾ മാത്രം കഴിക്കുന്നതാണ് ഉചിതം.