Choi Soon-Hwa: ഏജ് ഇസ് ജസ്റ്റ് എ നമ്പർ; മിസ് യൂണിവേഴ്സ് റാമ്പിൽ തിളങ്ങി 81കാരി

മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി എടുത്ത് മാറ്റിയതാണ് സൂനിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത്.

സ്വപ്നങ്ങളെ തളർത്താൻ പ്രായത്തിനാവില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചോയി സൂൻ-ഹ്വാ. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി എടുത്ത് മാറ്റിയതാണ് സൂനിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത്. വെള്ളഗൗണ്‍ ധരിച്ച്, ഭംഗിയുള്ള വെള്ളമുടിയോടെ റാമ്പിൽ തിളങ്ങിയ ചോയി സൂൻ-ഹ്വായുടെ വിശേഷങ്ങൾ...

 

 

1 /6

മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തിൽ പങ്കെടുക്കുന്ന ചോയി സൂൻ-ഹ്വായ്ക്ക് വയസ് 81. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് സൂൻ.                      

2 /6

കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ മത്സരബുദ്ധിയും ഊർജ്ജസ്വലതയും സൗന്ദര്യവും ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, ബെസ്റ്റ് ഡ്രസ്സർ അവാർഡും നേടി.

3 /6

വളരെ ആരോ​ഗ്യകരമായ ജീവിത രീതി പിന്തുടരുക എന്നതാണ് ചോയിയുടെ സൗന്ദര്യത്തിന്റെയും ആരോ​ഗ്യത്തിന്റെയും രഹസ്യം.  

4 /6

ആരോ​ഗ്യമേഖലയിലായിരുന്നു സൂൻ ജോലി ചെയ്തിരുന്നത്. വിരമിച്ച ശേഷം 70ാമത്തെ വയസ്സ് മുതലാണ് മോഡലിങ്ങിലേക്ക് തിരിയുന്നത്. 

5 /6

1952ലാണ് ആദ്യമായി മിസ് യൂണിവേഴ്സ് കൊറിയ മത്സരം നടക്കുന്നത്. അതിനും എട്ടു വർഷം മുമ്പാണ് സൂൻ ജനിക്കുന്നത്.

6 /6

വിജയിക്കുക എന്നതിനെക്കാൾ ആളുകൾക്ക് പ്രചോദനമാവുക എന്നതായിരുന്നു സൂനിന്റെ ലക്ഷ്യം.   

You May Like

Sponsored by Taboola