Clove Tea After Meals: ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചായ കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
ഗ്രാമ്പൂ ചായയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. വയറുവേദന, അസിഡിറ്റി എന്നിവ കുറയ്ക്കാനും ഗ്രാമ്പൂ ചായ മികച്ചതാണ്.
ഗ്രാമ്പൂ ചായ ധാതുക്കളും വിറ്റാമിൻ സിയും കൊണ്ട് സമ്പുഷ്ടമാണ്. ഇവ രണ്ടും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
ഗ്രാമ്പൂ ചായ കഴിക്കുന്നത് ഓക്കാനം ഇല്ലാതാക്കാൻ സഹായിക്കും. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾക്ക് ഓക്കാനം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ സാധിക്കും.
സുഗന്ധവ്യഞ്ജനങ്ങളിൽ ആൻ്റി ഓക്‌സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഭക്ഷണം കഴിച്ചതിന് ശേഷം വായ്നാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗ്രാമ്പൂ ചായക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും.
ഭക്ഷണത്തിന് ശേഷമുള്ള പഞ്ചസാരയുടെ വർദ്ധനവ് പ്രമേഹ രോഗികളിൽ സാധാരണമാണ്. ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാനും സന്തുലിതമാക്കാനും സഹായിക്കും.