ലോകകപ്പിലെ 12-ാം മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.
India Vs Pakistan World Cup 2023: ഇന്ത്യ - പാകിസ്താന്‍ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന ചില റെക്കോര്‍ഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
6 സിക്‌സറുകള്‍ കൂടി അടിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സിക്‌സറുകള്‍ എന്ന നേട്ടം ശ്രേയസ് അയ്യര്‍ക്ക് സ്വന്തമാക്കാം.
93 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 26,000 റണ്‍സ് എന്ന നേട്ടം വിരാട് കോഹ്ലി സ്വന്തമാക്കും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 25,907 ആണ് കോഹ്ലിയുടെ സമ്പാദ്യം.
83 റണ്‍സ് കൂടി നേടാനായാല്‍ ഏകദിനത്തില്‍ 2000 റണ്‍സ് എന്ന നേട്ടം ശുഭ്മാന്‍ ഗില്ലിനെ തേടിയെത്തും. നിലവില്‍ 1,917 റണ്‍സാണ് ഗില്ലിന്റെ അക്കൗണ്ടിലുള്ളത്.
3 സിക്‌സറുകള്‍ പറത്തിയാല്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ 300 സിക്‌സറുകള്‍ എന്ന നേട്ടം സ്വന്തമാക്കാം.
3 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഏകദിന കരിയറില്‍ 100 വിക്കറ്റുകള്‍ എന്ന നേട്ടമാണ് പാകിസ്താന്‍ പേസര്‍ ഹസന്‍ അലിയെ കാത്തിരിക്കുന്നത്.
3 ക്യാച്ചുകള്‍ കൂടി കൈക്കലാക്കിയാല്‍ ഏകദിനത്തില്‍ പാക് നായകന്‍ ബാബര്‍ അസമിന് 50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാം.