Curd: തൈരിനൊപ്പം ഈ ആറ് ഭക്ഷണങ്ങൾ കഴിക്കരുത്

തൈര് നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. ഇതിൽ ഫോസ്ഫറസ്, കാത്സ്യം, വിറ്റാമിൻ ബി-2, വിറ്റാമിൻ ബി-12, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. എന്നാൽ തൈര് ചില ഭക്ഷണ പദാർത്ഥങ്ങളുമായി ചേർക്കരുതെന്ന കാര്യം പലർക്കും അറിയില്ല. തൈരിനൊപ്പം തെറ്റായ ഭക്ഷണ ശീലങ്ങൾ പിന്തുടരുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും.

  • Jun 29, 2022, 12:32 PM IST
1 /6

തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. തൈര് ശരീരം തണുപ്പിക്കുന്നതും അതേസമയം ഉള്ളി ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുന്നതുമാണ്. ഈ ഭക്ഷണശീലം തിണർപ്പ്, എക്സിമ, സോറിയാസിസ്, മറ്റ് ചർമ്മ രോ​ഗങ്ങൾ എന്നിവയിലേക്ക് നയിക്കും.

2 /6

മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കുക. കാരണം രണ്ട് ഭക്ഷണങ്ങളിലും പ്രോട്ടീൻ കൂടുതലാണ്. രണ്ട് പ്രോട്ടീൻ സമ്പുഷ്ടമായ ഇനങ്ങൾ ഒരുമിച്ച് ചേർക്കരുതെന്ന് ആരോ​ഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഇത് ദഹനക്കേടിനും വയറുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും.

3 /6

പാലും തൈരും ഒരേ ഉത്പന്നത്തിൽ നിന്നുള്ളതാണ്. അതായത് മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ. അതിനാൽ അവ ഒരുമിച്ച് കഴിക്കരുത്. ഇത് വയറിളക്കം, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും.

4 /6

തൈരിനോടൊപ്പം ഉഴുന്ന് കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തും. ഇത് ദഹനക്കേട്, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

5 /6

തൈരിനൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കും. ഇത് വയറുവേദനയ്ക്ക് കാരണമാകും. തൈരിനൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതിനും കാരണമാകും.മാങ്ങയും തൈരും നിങ്ങളുടെ ശരീരത്തിൽ വിഷാംശം ഉത്പാദിപ്പിക്കും.

6 /6

ഉള്ളിയും തൈരും പോലെ, മാമ്പഴവും തൈരും കഴക്കുന്നതും ശരീരത്തിൽ ചൂടും തണുപ്പും ഒരുമിച്ച് ഉണ്ടാകുന്നതിന് കാരണമാകും. ഇത് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കും. രാത്രിയിൽ തൈര് കഴിക്കുന്നതും ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. രാത്രിയിൽ തൈര് കഴിക്കുന്നത് കഫം വർധിക്കുന്നതിന് ഇടയാക്കും.

You May Like

Sponsored by Taboola