Headache: ഡാർക്ക് ചോക്ലേറ്റ് മുതൽ ചീസ് വരെ; നിങ്ങളുടെ തലവേദനയെ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

പലർക്കും ഇടയ്ക്കിടെ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. സമ്മർദ്ദമോ മറ്റ് ആരോ​ഗ്യ അവസ്ഥകളോ ഇതിന് കാരണമാകുന്നു. എന്നാൽ, ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടും. ഇത്തരത്തിൽ തലവേദനയ്ക്ക് കാരണമാകുകയും തലവേദന വർധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  • Dec 29, 2022, 21:54 PM IST
1 /5

മൈഗ്രെയിന് വർധിക്കുന്നതിന് കാരണമാകുന്ന ഏറ്റവും സാധാരണമായ പദാർത്ഥങ്ങളിലൊന്നാണ് റെഡ് വൈൻ.

2 /5

തലവേദന, മൈഗ്രേൻ ട്രിഗറുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു പദാർത്ഥം ടൈറാമിൻ ആണ്. പഴകിയ ചീസുകളിൽ കാണപ്പെടുന്ന ഒരു സംയുക്തമാണ് ടൈറാമിൻ. പഴക്കം കൂടുന്നതിനനുസരിച്ച് ചീസിലെ ടൈറാമിന്റെ അളവ് കൂടും.

3 /5

ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കഫീൻ, ബീറ്റാ-ഫിനൈലെഥൈലാമൈൻ എന്നിവ ചിലരിൽ തലവേദന ഉണ്ടാക്കും.

4 /5

പാൽ തലവേദന വർധിപ്പിക്കുന്ന ഒരു പദാർഥമാണ്. പ്രത്യേകിച്ച്, നിങ്ങൾ ലാക്ടോസ് അലർജിയുള്ളവരാണെങ്കിൽ ഇത് കൂടുതൽ ദോഷം ചെയ്യും.

5 /5

കടുപ്പമുള്ള കാപ്പി പോലുള്ള കഫീൻ അമിതമായി അടങ്ങിയിരിക്കുന്ന പദാർഥം കഴിക്കുന്നതിലൂടെ മൈഗ്രെയ്ൻ അല്ലെങ്കിൽ തലവേദന ഉണ്ടാകാം.

You May Like

Sponsored by Taboola