Kartik Purnima 2024: ഇനി നേട്ടങ്ങളുടെ ദിനങ്ങളാണ് വരുന്നത്! കാർത്തിക പൂർണിമയിൽ ഭാ​ഗ്യം ഇവർ‌ക്കൊപ്പം

ചന്ദ്രൻ മേടം രാശിയിലേക്ക് പ്രവേശിക്കാൻ നിൽക്കുന്ന സമയമാണിത്. ഇപ്പോൾ കാർത്തിക പൂർണിമയാണ്. ചന്ദ്രൻ മേടം രാശിയിലേക്ക് നീങ്ങുമ്പോൾ അത് വിവിധ രാശികൾക്ക് ധനയോ​ഗം ഉണ്ടാക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. 

 

1 /6

മേടം രാശിക്കാർക്കാണ് ഈ കാലയളവിൽ ഏറ്റവുമധികം സൗഭാ​ഗ്യങ്ങൾ ലഭിക്കുക. ജിവിതത്തിൽ സന്തോഷം നിറയും. ധാരാളം പണം സമ്പാദിക്കാൻ സാധ്യതയുണ്ട്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസുകാർക്കും നല്ല സമയമാണിത്.   

2 /6

ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസുകാർക്ക് ലാഭം നേടാനാകും. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും.   

3 /6

ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. വിവിധ മേഖലകളിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാകും. സ്വന്തം കഴിവ് കൊണ്ട് ജീവിതത്തിൽ ഉയരും. ജോലിയിൽ പേരും പ്രശസ്തിയുമുണ്ടാകും.   

4 /6

കന്നി രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടമുണ്ടാക്കാൻ സാധിക്കും. ബിസിനസിൽ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം നേടാനാകും.   

5 /6

തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കും. പുതിയ സ്ഥലം വാങ്ങാൻ അവസരമുണ്ടാകും. ലാഭകരമായ പല ബിസിനസ്സിലും പങ്കാളിയാകാന്‍ സാധിക്കും.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola