Japan New Bacteria disease: ശരീരത്തിലെത്തിയാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത; ലോകത്തെ ആശങ്കയിലാക്കി ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നു

ലോകം കൊറോണ വിതച്ച ദുരിതത്തിൽ നിന്നും കരകയറി വരുന്നതേയുള്ളു. പല രാജ്യങ്ങളുടേയും സാമ്പത്തിക അടിത്തറ വരെ ഇളക്കിയ കൊറോണ മെല്ലെ പിൻവാങ്ങിയെങ്കിലും പല രാജ്യങ്ങളും ഇപ്പോെഴും അതിന്റെ നാശങ്ങൾ നികത്താനുള്ള പരിശ്രമത്തിലാണ്.  

ഇപ്പോഴിതാ ജപ്പാനിൽ പുതിയൊരു വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും എന്നുള്ളതാണ് ഈ വൈറസിന്റെ ഏറ്റവും ഭീതി പടർത്തുന്ന വശം. 

 

1 /5

ജപ്പാനിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവും വരുത്തിയതിന് പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂബർ​ഗ് റിപ്പോർട്ട് ചെയ്തു.   

2 /5

സ്ട്രെപ്റ്റോകോക്കൽ ടോക്സിക്ക് ഷോക് സിൻഡ്രം എന്നാണ് ഈ മനുഷ്യജീവന് വെള്ളുവിളിയാകുന്ന ബാക്ടീരിയ രോ​ഗത്തിന്റെ പേര്.   

3 /5

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെഷ്യസ്‍ ഡിസീസിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂൺ 2 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 977 കേസുകളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.   

4 /5

ഈ ബാക്ടീരയകൾ ശരീരത്തിലെത്തി മാംസം ഭക്ഷിക്കുന്നു. ഇവ നമ്മുടെ ശരീരത്തിന്റെ കോശങ്ങളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവർത്തനത്തെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.   

5 /5

2022ൽ 5 യൂറോപ്പ്യൻ രാജ്യങ്ങളിൽ ഈ രോ​ഗം പടർന്നു പിടിച്ചതായി ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. 

You May Like

Sponsored by Taboola