Ramadan Fast: നോമ്പ് തുറക്കാൻ നാരങ്ങാ വെള്ളം കുടിക്കരുത്; കാരണം ഇതാണ്..

ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചും പ്രാർത്ഥനകളിൽ മുഴുകിയും വിശുദ്ധ റമദാൻ മാസം ആചരിക്കുകയാണ് ഇസ്ലാം മതവിശ്വാസികൾ. വിശ്വാസത്തിനൊപ്പം ആരോഗ്യകരമായും മാനസികവും ശാരീരികപരവുമായ ശുദ്ധീകരണം നിർവഹിക്കുന്നതിൽ റമദാന് ഏറെ പ്രാധാന്യമുണ്ട്. കടുത്ത വേനലിനിടെ നോമ്പ് എടുക്കുന്നതിനാൽ നോമ്പ് തുറക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

 

Healthy Ramadan Fasting Tips: നാരങ്ങാ വെള്ളം കുടിച്ച് നോമ്പ് തുറക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മണിക്കൂറുകൾ നോമ്പ് എടുത്ത ശേഷം പെട്ടെന്ന് നാരങ്ങാ വെള്ളം കുടിക്കുന്നത് അസിഡിറ്റിയ്ക്ക് കാരണമാകും. 

1 /6

നാരങ്ങാ വെള്ളം പോലെ തന്നെ ചായ കുടിച്ചും നോമ്പ് തുറക്കാൻ പാടില്ല. പകരം, സാധാരണ വെള്ളം കുടിക്കുന്നതാണ് നല്ലത്. നന്നാറിയിട്ട് തിളപ്പിച്ച വെള്ളവും ആരോഗ്യത്തിന് നല്ലതാണ്.

2 /6

നോമ്പ് തുറക്കുമ്പോൾ കഴിക്കുന്ന പഴങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. ഈന്തപ്പഴം കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.   

3 /6

അസിഡിക് ആയതിനാൽ പൈനാപ്പിൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയവ ഒഴിവാക്കാം.   

4 /6

തണ്ണിമത്തൻ, ആപ്പിൾ, മാങ്ങ, പപ്പായ, പഴം, പേരക്ക, മാതളനാരങ്ങ തുടങ്ങിയവ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.   

5 /6

അത്താഴത്തിൽ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. അപ്പം, ഇടിയപ്പം,ഇഡലി, പുട്ട് തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്.   

6 /6

ഉലുവ കഞ്ഞിയാണ് നോമ്പ് കാലത്ത് അത്താഴത്തിന് നല്ലത്. അതുപോലെ തന്നെ നോമ്പ് തുറക്കുന്ന സമയത്ത് സമൂസ പോലെയുള്ള എണ്ണക്കടികൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം. 

You May Like

Sponsored by Taboola