Putrada Ekadashi: പുത്രദാ ഏകാദശി; ഈ നാളിൽ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്

Putrada Ekadashi: ഹൈന്ദവ വിശ്വാസമനുസരിച്ച്, ശ്രാവണ മാസത്തിലെ പുത്രദ ഏകാദശി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ സന്താനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നീങ്ങും.

 

1 /6

എല്ലാ വർഷവും ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് പുത്രദ ഏകാദശി ആചരിക്കുന്നത്. ഈ വർഷം ഈ ഏകാദശി വരുന്നത് ഇന്ന്, ഓഗസ്റ്റ് 27 നാണ്. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ കുട്ടികൾക്ക് അഭിവൃദ്ധിയുണ്ടാകും. അതുപോലെ തന്നെ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നീങ്ങും.   

2 /6

പുത്രദ ഏകാദശി നാളിൽ പ്രധാനമായി ആരാധിക്കുന്നത് മഹാവിഷ്ണുവിനെയാണ്. ഈ ഏകാദശിയിൽ ആരാധനയ്‌ക്കും വ്രതാനുഷ്ഠാനത്തിനും ചില നിയമങ്ങളുണ്ട്. ചില കാര്യങ്ങൾ ഈ ദിവസം ചെയ്യാൻ പാടില്ല. അത് മഹാവിഷ്ണുവിന്റെ കോപത്തിന് ഇരയാക്കും.  

3 /6

പുത്രാദ ഏകാദശി ദിനത്തിൽ അരിയാഹാരം കഴിക്കാൻ പാടില്ല.    

4 /6

മഹാവിഷ്ണുവിന് തുളസി ഇലകൾ വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ പുത്രാദ ഏകാദശി ദിനത്തിൽ തുളസിയില അബദ്ധത്തിൽ പോലും തൊടുകയോ പറിക്കുകയോ ചെയ്യരുത്. തുളസിയില പറിക്കുന്നത് ലക്ഷ്മീദേവിയുടെ കോപത്തിന് കാരണമാകും.    

5 /6

ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം കറുത്ത വസ്ത്രം ധരിക്കരുത്. മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാൻ ഈ ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ നല്ലതാണ്.  

6 /6

ശ്രാവണ മാസത്തിലെ പുത്രാദശി ദിനത്തിൽ അബദ്ധത്തിൽ പോലും മാംസവും മദ്യവും കഴിക്കരുത്. ഈ ദിവസം ആരെയും വേദനിപ്പിക്കാതിരിക്കാനും ശ്രമിക്കുക.  

You May Like

Sponsored by Taboola