Salman Khan: സൽമാൻ ഖാന്റെ 3000 കോടിയുടെ സ്വത്തിൻ്റെ അനന്തരാവകാശി ആരായിരിക്കും?

Salman Khan Property Heirs: ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ സൽമാൻ ഖാൻ മൂന്ന്  പതിറ്റാണ്ടുകളായി ബോളിവുഡ് അടക്കിവാഴുകയാണ്.

Bollywood Superstar Salman Khan: ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സൽമാൻഖാന് നിരവധി  ആരാധകരുണ്ട്. ഇപ്പോൾഴിതാ സൽമാൻഖാന്റെ  സ്വത്തുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുകയാണ്.

 

1 /12

സൽമാൻ ഖാൻ മൂന്ന്  പതിറ്റാണ്ടുകളായി ബോളിവുഡ് അടക്കിവാഴുകയാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സൽമാൻഖാന് നിരവധി  ആരാധകരുണ്ട്

2 /12

 ഇപ്പോൾഴിതാ സൽമാൻഖാന്റെ  സ്വത്തുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുകയാണ്.  

3 /12

പ്രായം 58 കഴിഞ്ഞെങ്കിലും ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഇതുവരെ വിവാഹിതനായിട്ടില്ല. പലതവണ താരത്തിന്റെ വിവാഹത്തെ കുറിച്ച് നിരവധി കിംവദന്തികൾ സോഷ്യൽ മീഡിയയിൽ വൈറലായി എങ്കിലും ഒന്നും നടന്നു കണ്ടില്ല. 

4 /12

ഇപ്പോൾ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അതിനോടുള്ള താൽപര്യം കുറഞ്ഞുവെന്നാണ് താരം തന്നെ തുറന്നുപറയുന്നത്.

5 /12

ബോളിവുഡ് ഇൻഡസ്ട്രിയിൽ വലിയ പ്രശസ്തിയും സമ്പത്തും നേടിയിട്ടുള്ള സൽമാൻ ഇപ്പോഴും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടന്മാരിൽ ഒരാളാണ്. 

6 /12

പക്ഷെ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത  താരത്തിന്റെ ഭീമമായ സ്വത്തിൻ്റെ ഉടമ ആരായിരിക്കും എന്നതാണ് ഉയർന്നുവരുന്ന മറ്റൊരു ചോദ്യം?

7 /12

ഇങ്ങനൊരു ചോദ്യത്തിന് ഒരു അഭിമുഖത്തിൽ താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് തന്റെ സ്വത്തിന്റെ പകുതി ഭാഗം ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നാണ് തരാം പറഞ്ഞത്.  അത് താനിനി വിവാഹിതനായാലും സ്വത്തിന്റെ പകുതി ട്രസ്റ്റിന് നൽകുമെന്നാണ് താരം വ്യക്തമാക്കിയത്.

8 /12

ഇനി താൻ ഒരിക്കലും വിവാഹം കഴിക്കുന്നില്ലെങ്കിൽ തൻ്റെ സ്വത്തിൻ്റെ 100% ഭാഗവും ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും ബോളിവുഡ് താരം പറഞ്ഞിട്ടുണ്ട്.

9 /12

സൽമാൻ ബീയിംഗ് ഹ്യൂമൻ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ അധഃസ്ഥിതർക്ക് വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ നൽകുന്ന ഒന്നാണ്. ഇതുകൂടാതെ മറ്റ് നിരവധി മാനുഷിക പ്രവർത്തനങ്ങളും ഈ ട്രസ്റ്റ് നടത്തുന്നുണ്ട്.

10 /12

കോടികൾ വിലമതിക്കുന്ന വാഹനങ്ങൾക്കൊപ്പം നിരവധി സ്വത്തുക്കളും സ്വന്തമായുള്ള സൽമാൻ ഖാന്റെ ആസ്തി ഏകദേശം 3000 കോടി കവിയുമെന്നാണ് റിപ്പോർട്ട്.

11 /12

എന്നാൽ തന്റെ സ്വത്ത് തന്റെ നാലു സഹോദരങ്ങൾക്കായി വീതിക്കുമെന്ന് സൽമാൻ ഖാൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 

12 /12

സൽമാൻ ഖാൻ തന്റെ സ്വത്ത് സഹോദരങ്ങളായ അർബാസിനും സൊഹൈലിനും പുറമെ, സഹോദരിമാരായ അൽവിറയ്ക്കും അർപ്പിതയ്ക്കും തുല്യമായി നൽകുമെന്ന തരത്തിലാണ് ഈ റിപ്പോർട്ട്. പക്ഷെ ഈ വാർത്തകളെ കുറിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല

You May Like

Sponsored by Taboola