Watermelon: തണ്ണിമത്തൻ ഇങ്ങനെ കഴിക്കല്ലേ; 5 സി​ഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടകരം...!

വേനൽ കാലത്ത് ശരീരത്തെ തണുപ്പിൻ മിക്കവരും തിരഞ്ഞെടുക്കുന്ന ഒന്നാണ് തണ്ണിമത്തൻ. 92 ശതമാനവും വെള്ളമായതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കുന്നു. 

 

Watermelon health issues: കഴിക്കേണ്ട രീതിയിൽ കഴിച്ചില്ലെങ്കിൽ തണ്ണിമത്തൻ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒരു വലിയ തണ്ണിമത്തൻ വാങ്ങിയാൽ അത് മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും മൂന്നോ നാലോ ദിവസം കൊണ്ട് കഴിച്ചു തീർക്കുകയും ചെയ്യുന്നവരുണ്ട്.

1 /6

ലൈക്കോപീൻ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ. എന്നാൽ മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന തണ്ണിമത്തൻ 5 സിഗരറ്റ് വലിക്കുന്നതിനേക്കാൾ ദോഷകരമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.   

2 /6

മുറിച്ച തണ്ണിമത്തൻ അബദ്ധത്തിൽ പോലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. തണ്ണിമത്തൻ മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിൻ്റെ പോഷകമൂല്യം കുറയും.    

3 /6

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ ഗവേഷണത്തിൽ സാധാരണ താപനിലയിൽ സൂക്ഷിക്കുന്ന തണ്ണിമത്തനിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.   

4 /6

മുറിച്ച തണ്ണിമത്തൻ ശീതീകരിച്ചാൽ അത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറും. അതിനാൽ എപ്പോഴും തണ്ണിമത്തൻ മുഴുവനായി കഴിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ മുറിച്ച് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം പുറത്ത് വയ്ക്കുക.  

5 /6

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവം അനുയോജ്യമായ ഫലമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഇതിൽ കലോറി വളരെ കുറവായതിനാൽ ഏറെ നേരം വിശപ്പ് അനുഭവപ്പെടില്ല.   

6 /6

നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. തണ്ണിമത്തനിൽ കലോറി കുറവായതിനാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് ഫലപ്രദമാണ്. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola