യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം മൗണ്ട് ഇറ്റ്ന പൊട്ടിത്തെറിച്ചു. അഗ്നിപർവ്വതത്തിൽ നിന്നും ഇപ്പോഴും പുകയും ചാരവും വമിച്ച് കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയോടെയാണ് അഗ്നിപർവതം പൊട്ടതെറിച്ചത്. ശാസ്തജ്ഞർ അഗ്നിപർവതത്തിൽ പരീക്ഷണങ്ങൾ നടത്തി വരികയാണ്. 2021 ഫെബ്രുവരി 16 മുതലുണ്ടായ 19 മത്തെ പൊട്ടിത്തെറിയാണ് ഇപ്പോൾ ഉണ്ടായത്.