Guru Gochar 2023: ജ്യോതിഷമനുസരിച്ച് ഈ വർഷത്തെ ഹോളിക്ക് ശേഷം ചില രാശിക്കാർക്ക് ഭാഗ്യോദയം ഉണ്ടാകും. വ്യാഴത്തിന്റെ സംക്രമണം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഏഴര ശനിയുടെ ദോഷം അകലും ഒപ്പം ബമ്പർ നേട്ടങ്ങളും ലഭിക്കും.
Guru Chandra Yuti: എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയങ്ങളിൽ രാശി മാറുകയും അതിലൂടെ അനേകം ശുഭ, അശുഭ യോഗങ്ങൾ ഉണ്ടാകുകയും ചെയ്യും. ഇത്തവണ ഹോളിക്ക് ശേഷമുള്ള സമയം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഹോളിക്ക് ശേഷം അതായത് 2023 ഏപ്രിൽ 22 ന് ദേവഗുരു വ്യാഴം സംക്രമിക്കും. ഇപ്പോൾ മീന രാശിയിലുള്ള വ്യാഴം ഏപ്രിലിൽ മേടരാശിയിൽ പ്രവേശിക്കും. ഈ സമയത്ത് ചന്ദ്രനും മേടരാശിയിൽ പ്രവേശിക്കും.
വ്യാഴവും ചന്ദ്രനും ചേരുമ്പോൾ ഗജലക്ഷ്മിയോഗം ഉണ്ടാകുകയും ചെയ്യും. ഗജലക്ഷ്മിയോഗത്തിലൂടെ ഏഴര ശനി ദോഷങ്ങൾ അവസാനിക്കും. മാത്രമല്ല ഗജലക്ഷ്മിയോഗം രൂപപ്പെടുന്നത് ഈ 3 രാശിക്കാർക്കും ഏറെ ഗുണം ചെയ്യും. ഇവർക്ക് ധാരാളം പണവും സന്തോഷവും ഐശ്വര്യവും ലഭിക്കും. ഹോളിക്ക് ശേഷം ഉണ്ടാക്കുന്ന ഈ ഗജലക്ഷ്മിയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.
മേടം (Aries): വ്യാഴത്തിന്റെ സംക്രമത്താൽ രൂപപ്പെടുന്ന ചന്ദ്രൻ-ഗുരു സംയോഗം ഗജലക്ഷ്മിയോഗം സൃഷ്ടിക്കും. ഇത് മേടം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങൾ ചെയ്യുന്ന ജോലികൾ വിലമതിക്കപ്പെടും. പ്രണയ ജീവിതം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. വരുമാനം വർദ്ധിക്കും. ഭാഗ്യത്തിന്റെ പിന്തുണയാൽ ജോലിയിൽ വിജയമുണ്ടാകും.
മിഥുനം (Gemini): ഗജലക്ഷ്മീ രാജയോഗം മിഥുനരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. വ്യവസായികൾക്ക് വലിയ ലാഭം ഉണ്ടാകും. ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. അവിവാഹിതർക്ക് വിവാഹം നടക്കും.
ധനു (Sagittarius): ഗജലക്ഷ്മിയോഗം ധനു രാശിക്കാർക്ക് പെട്ടെന്നുള്ള ധനലാഭം നൽകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ജോലിക്ക് നല്ല സമയമാണ്. പുരോഗതി ലഭിക്കാൻ സാധ്യത. പ്രണയ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. വിദേശത്ത് പോയി പഠിക്കാനുള്ള ആഗ്രഹം സഫലമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)