Surya Gochar 2023: തലവര മാറാൻ ഇനി 2 ദിനം; സൂര്യശോഭയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും

Surya Rashi Parivartan: സൂര്യനെ ജ്യോതിഷത്തിൽ ആത്മാവിന്റെ ഘടകമായിട്ടാണ്  കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തില്‍ സൂര്യന്‍ ശക്തനാണെങ്കില്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയിലും ബിസിനസിലും ആഗ്രഹിച്ച വിജയം ലഭിക്കും. ജ്യോതിഷപ്രകാരം സൂര്യന്‍ ഇപ്പോള്‍ കന്നിരാശിയിലാണ്. നവരാത്രി സമയത്ത് സൂര്യൻ തുലാം രാശിയിലേക്ക് പ്രവേശിക്കും.

Surya Gochar: ഒക്ടോബര്‍ 18 നാണ് സൂര്യന്‍ കന്നിരാശി വിട്ട് തുലാം രാശിയില്‍ പ്രവേശിക്കുന്നത്. സൂര്യ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണപ്പെടും. എങ്കിലും ഈ 4 നാല് രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ പ്രത്യേക ഗുണാനുഭവങ്ങള്‍ കൈവരും.

1 /5

Surya Gochar: ഒക്ടോബര്‍ 18 നാണ് സൂര്യന്‍ കന്നിരാശി വിട്ട് തുലാം രാശിയില്‍ പ്രവേശിക്കുന്നത്. സൂര്യ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണപ്പെടും. എങ്കിലും ഈ 4 നാല് രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ പ്രത്യേക ഗുണാനുഭവങ്ങള്‍ കൈവരും. ഇത് മാത്രമല്ല അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഇവര്‍ക്ക് ജീവിതത്തില്‍ വന്നുചേരും. സൂര്യന്‍ തുലാം രാശിയിലേക്ക് നീങ്ങുമ്പോള്‍ ഭാഗ്യം മാറിമറിയുന്ന 4 രാശിക്കാര്‍ ഏതൊക്കെയാണെന്ന് അറിയാം...

2 /5

ധനു (Sagittarius): സൂര്യന്‍ രാശി മാറുന്ന സമയത്ത് ധനു രാശിക്കാര്‍ക്ക് ചില നല്ല അവസരങ്ങള്‍ വന്നുചേരും. ഇവർക്ക് ഈ സമയം ബിസിനസ്, പ്രൊഫഷണല്‍ മേഖലകളില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. സൂര്യന്‍ സംക്രമിക്കുന്ന സമയത്ത് ബിസിനസിൽ വളർച്ചയുണ്ടാകും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് പണം സമ്പാദിക്കാന്‍ ധാരാളം അവസരവും കൈവരും.

3 /5

മകരം (Capricorn): തുലാം രാശിയില്‍ സൂര്യൻ സംക്രമിക്കുമ്പോള്‍ മകരം രാശിക്കാരുടെ കരിയര്‍, ബിസിനസ്സ് എന്നിവയെ ബാധിക്കും. സൂര്യന്റെ സഞ്ചാരത്തിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. സാമ്പത്തിക സഹായം ലഭിക്കും. സര്‍ക്കാര്‍ ജോലി നേടാനുള്ള അവസരം കൈവരും. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ബിസിനസുകാര്‍ക്ക് നിങ്ങളുടെ ബിസിനസ്സ് ഈ സമയം അതിവേഗം വളരുന്നത് കാണാനാകും.

4 /5

കുംഭം (Aquarius): നിലവില്‍ കുംഭ രാശിക്കാര്‍ ഏഴരശനിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം ശനി കുംഭ രാശിയില്‍ പിന്നോക്കാവസ്ഥയിലാണ്. ഇക്കാരണത്താല്‍ കുംഭ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിച്ച വിജയം ലഭിക്കില്ല. എന്നാൽ രാശി മാറുന്ന സമയത്ത് സൂര്യദേവന്റെ ദൃഷ്ടി കുംഭം രാശിയുടെ സന്തോഷ ഗൃഹത്തില്‍ പതിക്കും. സൂര്യന്റെ സാന്നിധ്യം കുംഭ രാശിക്കാരുടെ വരുമാനവും സന്തോഷവും വര്‍ദ്ധിപ്പിക്കും. ബിസിനസുകാര്‍ക്ക് ഇത് നേട്ടങ്ങളുടെ കാലമായിരിക്കും.  

5 /5

കന്നി (Virgo): സൂര്യന്‍ തുലാം രാശിയിലേക്ക് കടക്കുമ്പോള്‍, കന്നി രാശിയുടെ വരുമാന ഭവനം തെളിയും. സൂര്യനോ വ്യാഴമോ ഈ ഗൃഹത്തില്‍ സ്ഥിതി ചെയ്താല്‍ ധനലാഭത്തിന് സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് ഈ സമയം പുതിയ വരുമാന മാര്‍ഗങ്ങളും സൃഷ്ടിക്കപ്പെടും. പല സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ജീവിതത്തില്‍ ധാരാളം നല്ല നേട്ടങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് വന്നുചേരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola