Mars Transit 2023: സാഹസം, ധീരത, ഭൂമി, വിവാഹം എന്നിവയുടെ കാരനായ ചൊവ്വ ഈ സമയത്ത് ചില രാശികളോട് വളരെയധികം കൃപ ചൊരിയുന്നുണ്ട്. കർക്കടകത്തിൽ ചൊവ്വയുടെ സംക്രമം ജൂലൈ 1 വരെ ഈ രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ നൽകും
Mangal Rashi Parivartan: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ചൊവ്വയ് വിളിക്കുന്നത്. ചൊവ്വ മെയ് 10ന് ഉച്ചയ്ക്ക് 1:48 ന് മിഥുനം വിട്ട് കർക്കടക രാശിയിൽ പ്രവേശിച്ചു. ജൂലൈ 1 അർദ്ധരാത്രി വരെ ഇവിടെ തുടരും. ശേഷം ചിങ്ങം രാശിയിലേക്ക് നീങ്ങും.
കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഇക്കൂട്ടരുടെ ജീവിതത്തിൽ വലിയ ഉയർച്ച താഴ്ചകൾ കാണും. ചില രാശിക്കാർക്ക് ഈ ശുഭകരമായ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ധാരാളം പണവും പുരോഗതിയും ലഭിക്കും. 2023 ജൂലായ് 1 വരെ ചൊവ്വയുടെ കൃപ കാരണം ഏതൊക്കെ രാശികൾക്കാണ് ഗുണങ്ങൾ എന്ന നോക്കാം...
മേടം (Aries): ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ നൽകും. മേടരാശിയുടെ അധിപൻ ചൊവ്വയാണ്. ഇത്തരക്കാർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. ഭൂമി-സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമുണ്ടെകിൽ അതിപ്പോൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക, കോപവും അഹങ്കാരവും ഒഴിവാക്കുക.
കർക്കടകം (Cancer): ചൊവ്വയുടെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് അപ്രതീക്ഷിത ഫലങ്ങൾ നൽകും. സർക്കാർ ടെൻഡർ നേടുന്നതിനോ പുതിയ കരാർ അന്തിമമാക്കുന്നതിലോ വിജയമ കണ്ടെത്തും. ധനനേട്ടം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യവും അപകടങ്ങളും ശ്രദ്ധിക്കുക. ഇണയോട് നന്നായി പെരുമാറുക.
കന്നി (Virgo): ചൊവ്വയുടെ സംക്രമം കന്നിരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയമ ലഭിക്കും. നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ ചെലുത്തും, കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലം ലഭിക്കും. സമയബന്ധിതമായി പണി പൂർത്തീകരിക്കും. നവദമ്പതികൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷകരമായ വിവരങ്ങൾ ലഭിക്കും.
തുലാം (Libra): തുലാം രാശിക്കാർക്ക് ജൂലൈ 1 വരെയുള്ള സമയം അവരുടെ കരിയറിൽ നേട്ടങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനവും ഉത്തരവാദിത്തങ്ങളും വർദ്ധിക്കും. നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. പുതിയ കരാർ ഒപ്പിടും. ഭൂമി, വസ്തു സംബന്ധമായ പ്രശ്‌നം പരിഹരിക്കും. പുതിയ വാഹനം വാങ്ങാണ് യോഗം.
മീനം (Pisces): ഈ രാശിക്കാർക്കും ചൊവ്വ ശുഭ ഫലങ്ങൾ നൽകും. മീന രാശിക്കാരുടെ വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ-വ്യാപാരത്തിന് നല്ല സമയം ആയിരിക്കും. നിങ്ങളുടെ പദ്ധതികൾ രഹസ്യമാക്കി വെച്ചാൽ നിങ്ങൾ കൂടുതൽ വിജയിക്കും. സന്താനലബ്ധിക്ക് സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)