Best-selling hatchbacks: 2023 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കുകൾ

ഉപഭോക്തൃ ട്രെൻഡുകൾ എസ്‌യുവികളിലേക്ക് മാറുന്നുണ്ടെങ്കിലും, ഹാച്ച്ബാക്ക് സെഗ്‌മെന്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായി തന്നെ തുടരുകയാണ്.

  • Feb 06, 2023, 21:41 PM IST
1 /5

2023 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ ഹാച്ച്ബാക്കായിരുന്നു ടാറ്റ ടിയാഗോ. 2023 ജനുവരിയിൽ ടാറ്റ മോട്ടോഴ്‌സ് ടിയാഗോയുടെ 9,032 യൂണിറ്റുകൾ വിറ്റഴിച്ചു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറാണ് ടിയാ​ഗോ.

2 /5

2023 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നാലാമത്തെ ഹാച്ച്ബാക്കായിരുന്നു മാരുതി സുസുക്കി ബലേനോ. കഴിഞ്ഞ മാസം മാരുതി സുസുക്കി 16,357 യൂണിറ്റ് ബലേനോ വിറ്റു. 

3 /5

മാരുതി സുസുക്കി സ്വിഫ്റ്റ് ഒരു ജനപ്രിയ കാറാണ്, 2023 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഹാച്ച്ബാക്കായിരുന്നു സ്വിഫ്റ്റ്. 2022 ജനുവരിയിലെ 19,108 യൂണിറ്റുകളെ അപേക്ഷിച്ച്, കഴിഞ്ഞ മാസം മാരുതി സുസുക്കി 16,440 യൂണിറ്റ് സ്വിഫ്റ്റ് ആണ് വിറ്റത്.

4 /5

2022 ജനുവരിയിൽ 20,334 യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി വാഗൺ ആർ 2023 ജനുവരിയിൽ 20,466 യൂണിറ്റുകൾ വിറ്റു.  

5 /5

2023 ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഹാച്ച്ബാക്ക് മാരുതി സുസുക്കി ആൾട്ടോ ആണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 12,342 യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി ആൾട്ടോ ഈ വർഷം ജനുവരിയിൽ 21,411 യൂണിറ്റുകൾ വിറ്റു.

You May Like

Sponsored by Taboola