Beach vacation: അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലെ അഞ്ച് കിടിലൻ ബീച്ചുകൾ

വേനൽക്കാലത്ത് ഭൂരിഭാ​ഗം ആളുകളും ബീച്ചുകളിലേക്ക് യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ്. മനോഹരമായ ബീച്ചുകൾ കാണാൻ പലരും രാജ്യത്തിന് പുറത്തേക്ക് പോകാൻ പദ്ധതിയിടുന്നു. എന്നാൽ എല്ലാവർക്കും രാജ്യത്തിന് പുറത്തേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകാൻ സാധിച്ചേക്കില്ല. അതിനാൽ, നിങ്ങൾക്ക് എളുപ്പത്തിൽ ഒരു യാത്ര പോകാൻ പദ്ധതിയുണ്ടെങ്കിൽ ഇന്ത്യയിലെ ഈ അഞ്ച് ബീച്ചുകൾ സന്ദർശിക്കാം.

  • Feb 06, 2023, 11:29 AM IST
1 /5

വേനൽ അവധിക്കാലം ചെലവഴിക്കാൻ, നിങ്ങൾക്ക് രാധാനഗർ ബീച്ചിലേക്ക് പോകാം. ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും നീളമേറിയതും മനോഹരവുമായ ദ്വീപുകളിൽ ഒന്നാണിത്. ഹണിമൂണിന് പോകുന്ന ദമ്പതികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഈ ബീച്ച്. വാട്ടർ സ്‌പോർട്‌സിനും മികച്ചതാണ് ഈ ബീച്ച്.

2 /5

പുരി ബീച്ച് വിശ്വാസത്തിന്റെ ബീച്ച് എന്നും ഗോൾഡൻ ബീച്ച് എന്നും അറിയപ്പെടുന്നു. ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള കിഴക്കൻ ഇന്ത്യയിലെ മനോഹരമായ ബീച്ചുകളിൽ ഒന്നാണ് ഈ ബീച്ച്. പ്രശസ്ത മണൽ ശിൽപിയായ സുദർശൻ പട്നായിക് പലപ്പോഴും മണലിൽ മനോഹരമായ ശിൽപങ്ങൾ നിർമ്മിക്കുന്നത് ഇവിടെയാണ്.

3 /5

അവധിക്കാലം ചിലവഴിക്കാനോ പാർട്ടി സംഘടിപ്പിക്കാനോ ബീച്ചിൽ പോകണമെങ്കിൽ, ഗോവയിലെ പാലോലം ബീച്ച് നിങ്ങൾക്ക് മികച്ചതായിരിക്കും. തെങ്ങുകളാൽ ചുറ്റപ്പെട്ട ഈ കടൽത്തീരം വളരെ മനോഹരമാണ്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കിടയിലും വളരെ പ്രസിദ്ധമാണ് പാലോലം ബീച്ച്.

4 /5

ഇന്ത്യയിലെ മനോഹരമായ ബീച്ചുകളിൽ ഒന്നാണ് മാൽപെ ബീച്ച്. കർണാടകയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. സെന്റ് മേരി എന്ന ചെറിയ ദ്വീപിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഈ ബീച്ച്. ഈ ദ്വീപിന് ചുറ്റും നൂറുകണക്കിന് തെങ്ങുകൾ ഉള്ളതിനാൽ കോക്കനട്ട് ഐലൻഡ് എന്നും അറിയപ്പെടുന്നു.

5 /5

നിങ്ങൾ സമാധാനപരമായ അന്തരീക്ഷത്തിൽ ബീച്ചിൽ കറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഗോവയിലെ അഗോണ്ട ബീച്ചിൽ നിങ്ങൾക്ക് സമയം ചെലവഴിക്കാം. അ​ഗോണ്ട ബീച്ചിലെ അന്തരീക്ഷം വളരെ ശാന്തമാണ്. അഗോണ്ട എന്ന പേരിൽ ഒരു പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു. സൺ ബാത്ത് ആസ്വദിക്കാൻ ഇവിടം മികച്ചതാണ്.

You May Like

Sponsored by Taboola