Fixed deposit: സ്ഥിര നിക്ഷേപത്തിന് മികച്ച ലാഭം വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ബാങ്കുകൾ ഇവയാണ്

  • Oct 06, 2022, 12:27 PM IST
1 /6

അഞ്ച് വർഷത്തെ നിക്ഷേപ കാലയളവിൽ, എസ്ബിഐ 5.50 ശതമാനം വാർഷിക പലിശയായി നൽകുന്നു. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 6.30 ശതമാനം പലിശ നൽകുന്നു.

2 /6

അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനം വാർഷിക പലിശ നിരക്കുള്ള ഇന്ത്യയിലെ ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക്. മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തെ നിക്ഷേപത്തിന് 6.50 ശതമാനം വാർഷിക പലിശ നിരക്കാണുള്ളത്.

3 /6

യെസ് ബാങ്ക് സാധാരണ ജനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 6.50 ശതമാനം വാർഷിക പലിശ നിരക്കിൽ സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.25 ശതമാനം നിരക്കിലാണ് സ്ഥിര നിക്ഷേപത്തിന് പലിശ നൽകുന്നത്.

4 /6

അഞ്ച് വർഷ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പ്രതിവർഷം 3.50 ശതമാനം പലിശ നിരക്കിൽ ടേം ഡെപ്പോസിറ്റുകൾ സിറ്റി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നികുതി ലാഭിക്കുന്ന ടേം ഡെപ്പോസിറ്റ് പ്ലാനുകളും ബാങ്ക് വാ​ഗ്ദാനം ചെയ്യുന്നു.

5 /6

അഞ്ച് വർഷത്തേക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിൽ സ്ഥിര നിക്ഷേപത്തിന് 5.70 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 6.20 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

6 /6

അഞ്ച് വർഷത്തേക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയാണ് ഇൻഡസ്ഇൻഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം ഏഴ് ശതമാനം പലിശയാണ് നൽകുന്നത്.

You May Like

Sponsored by Taboola