പ്രതിരോധ ശേഷി കൂട്ടാൻ ഇവ ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് സഹായിക്കുന്ന ഭക്ഷണങ്ങൾ

  • May 06, 2022, 19:09 PM IST

​ഗ്രീൻ ടീ, തൈര്, ഇഞ്ചി, ബട്ടൺ മഷ്റൂം, മധുരക്കിഴങ്ങ് എന്നിവ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മികച്ച ഭക്ഷണങ്ങളാണ്

1 /5

പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് മികച്ച പാനീയമാണ്  ഗ്രീൻ ടീ.  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ജലാംശം നൽകുന്നതിനും ​ഗ്രീൻ ടീ മികച്ചതാണ്. ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നതിനും ​ഗ്രീൻ ടീ സഹായിക്കും.  

2 /5

തൈര് വേനൽക്കാലത്ത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സിന് പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയാരോഗ്യം, അലർജി എന്നിവ പരിഹരിക്കാനും തൈര് നല്ലതാണ്.

3 /5

വളരെ ഉയർന്ന പോഷകമൂല്യമുള്ളതും ശരീരത്തിന് വളരെ ഗുണം ചെയ്യുന്നതുമാണ് ഇഞ്ചി. ശരീരത്തിനെ വിവിധ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇഞ്ചി സഹായിക്കുന്നു.

4 /5

ബട്ടൺ മഷ്‌റൂമിൽ അടങ്ങിയിരിക്കുന്ന റൈബോഫ്ലേവിൻ, നിയാസിൻ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിനുകളാണ്. അതിനാൽ ബട്ടൺ മഷ്റൂം ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.

5 /5

മധുരക്കിഴങ്ങ് പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ്. മികച്ച രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മധുരക്കിഴങ്ങ് സഹായിക്കും. ഉരുളക്കിഴങ്ങിന് ആരോഗ്യകരമായ ഒരു ബദലാണ് മധുരക്കിഴങ്ങ്.

You May Like

Sponsored by Taboola