Royal Enfields: ടോറസ് മുതൽ മോഫ വരെ...ഇന്ത്യയോടു വിടപറഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍!

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. ആദ്യത്തെ മോട്ടോ‍ർ സൈക്കിൾ നിർമ്മിച്ചത് 1901 ല്‍. 

1955 മുതലാണ് ഇന്ത്യന്‍ മണ്ണില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വേരോട്ടം ആരംഭിച്ചത്. ഇക്കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും വിപണിയില്‍ എത്തിയത് എണ്ണമറ്റ അവതാരങ്ങൾ. ചിലത് ചരിത്രം സൃഷ്ടിച്ചപ്പോൾ മറ്റ് ചിലത് കാലഘട്ടത്തിന്റെ വേലിയേറ്റത്തിൽ തകർന്നുപോയി. ഇന്ത്യൻ വിപണി കീഴടക്കിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ പരിചയപ്പെടാം.

1 /7

1962 മുതൽ 1970 വരെ ഇത് വിപണിയിലുണ്ടായിരുന്ന റോയൽ എൻഫീൽഡിന്റെ ഒരേയൊരു സ്കൂട്ടറാണിത്. 173 സിസി രണ്ടു സ്‌ട്രോക്ക് വില്ലിയേഴ്‌സ് എഞ്ചിനായിരുന്നു സ്‌കൂട്ടറില്‍. എഞ്ചിന്‍ പരമാവധി സൃഷ്ടിച്ചത് 7 bhp കരുത്തും. ഫെന്റാബുലസിന് സെല്‍ഫ് സ്റ്റാര്‍ട്ടറുണ്ടായിരുന്നു.

2 /7

തണ്ടർബേർഡിൻ്റെ മുൻഗാമിയായാണ് ലൈറ്റ്നിങ് കണക്കാക്കുന്നത്. 1997മുതൽ 2003 വരെ വിപണിയിലുണ്ടായിരുന്നു.  535 സിസി നാലു സ്‌ട്രോക്ക് എഞ്ചിനിലാണ് (26 bhp കരുത്തും 38 Nm torque ഉം പരമാവധി) ബൈക്ക് ഒരുക്കിയത്. നാലു സ്പീഡ് ഗിയര്‍ബോക്‌സില്‍ കുതിച്ച ലൈറ്റ്‌നിങ്ങിന് പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററാണ്.

3 /7

1959ൽ ബ്രിട്ടീഷ് വിപണിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറിയെന്ന പേര് ആദ്യം മുഴങ്ങി കേട്ടത്. പിന്നീട് ഇന്ത്യയില്‍ അവതരിച്ച 163 സിസി ഒറ്റ സിലിണ്ടര്‍ ബൈക്കിനും കമ്പനി ഇതേ പേര് നൽകി. ജര്‍മ്മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ സുവെന്‍ഡാപിന്റെ KS175 മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി 175 ന് അടിസ്ഥാനം.അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ്, ബ്രെമ്പോ ഡിസ്‌ക് ബ്രേക്ക് പോലുള്ള ഫീച്ചറുകള്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.

4 /7

സിൽവർ പ്ലസ് Zundapp ZS/ZX 50 മോഡലുകളെ അടിസ്ഥാനമാക്കി ഇറങ്ങിയതാണ്. 1980-കളിൽ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്ററുമായാണ് സിൽവർ പ്ലസ് വിപണി കീഴടക്കാനെത്തിയത്. 50 സിസി സിംഗിൾ സിലിണ്ടർ, 2-സ്ട്രോക്ക് എൻജിൻ, 6 bhp കരുത്തേകുന്നു. വിപണിയില്‍ ശേഷമെത്തിയ രണ്ടാം തലമുറ സില്‍വര്‍ പ്ലസിന് മൂന്നു സ്പീഡ് ഗിയര്‍ബോക്‌സ് കിട്ടിയെന്നതും ശ്രദ്ധേയം.  

5 /7

1980 മുതൽ 1990 വരെ ഇത് വിൽപ്പനയ്ക്കുണ്ടായിരുന്ന എക്സ്പ്ലോറർ 50 ഒരു ബോക്സി ഡിസൈനിലാണ് എത്തിയത്. മൂന്ന് സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ 49 സിസി, ടു-സ്ട്രോക്ക്, എയർ-കൂൾഡ് എഞ്ചിൻ ബൈക്കിന് പരമാവധി 60 കിലോമീറ്റർ വേഗത നൽകിയിരുന്നു.  

6 /7

ഇന്ത്യന്‍ വിപണിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ അവതരിച്ച ഏക ഡീസല്‍ ബൈക്കായിരുന്നു ടോറസ്. 325 സിസി ലോമ്പാര്‍ഡിനി ഇന്‍ഡയറക്ട് ഇഞ്ചക്ഷന്‍ സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ടോറസുകളുടെ ഒരുക്കം.മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന ടോറസിന്റെ ഭാരം 196 കിലോഗ്രാമായിരുന്നു. പരമാവധി 6.5 bhp കരുത്തും 15 Nm torque മാണ് ടോറസുകള്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നത്.

7 /7

മോഫയെ കണ്ടാല്‍ മോട്ടോര്‍ ഘടിപ്പിച്ച സൈക്കിളാണെന്ന തോന്നുകയുള്ളു. ഒരു മിനി മോപ്പഡായിരുന്നു റോയൽ എൻഫീൽഡ് മോഫ. മോർബിഡെല്ലിയാണ് മോഫ ഡിസൈൻ ചെയ്തത്. 25 സിസി, സിംഗിൾ-സിലിണ്ടർ, ടു-സ്ട്രോക്ക് എഞ്ചിനിലാണ് ഇത് വന്നത്. പരമാവധി 0.8 bhp പവർ മാത്രമേ ഉൽപ്പാദിപ്പിക്കൂ. സെൻട്രിഫ്യൂഗൽ ക്ലച്ചുമായി വന്ന മോപ്പഡിന് മണിക്കൂറിൽ 30 കിലോമീറ്റർ വേഗത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

You May Like

Sponsored by Taboola