Russia-Ukraine War: യുക്രൈനിന് പിന്തുണ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍, മഞ്ഞയും നീലയും നിറങ്ങളില്‍ തിളങ്ങി പ്രശസ്ത സ്മാരകങ്ങള്‍, ചിത്രങ്ങള്‍ കാണാം

റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന്  ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ യുക്രൈനിന്  പിന്തുണ അറിയിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. തങ്ങളുടെ രാജ്യത്തെ  പ്രശസ്തമായ സ്മാരകങ്ങൾ  യുക്രൈന്‍ പതാകയുടെ നിറങ്ങളാല്‍  പ്രകാശിപ്പിച്ചുകൊണ്ടാണ് ഈ രാജ്യങ്ങള്‍ പിന്തുണ അറിയിച്ചത്. ലോകം നിരീക്ഷിച്ച  ഈ  ചിത്രങ്ങള്‍ കാണാം  

1 /6

യുക്രൈന്‍  ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഫ്രാൻസ് അതിന്‍റെ തലസ്ഥാനമായ പാരീസിലെ   ഈഫൽ ടവർ യുക്രൈന്‍ പതാകയുടെ നിറങ്ങളായ നീലയും മഞ്ഞയും ചേര്‍ത്ത് പ്രകാശിപ്പിച്ചു.

2 /6

യുകെയിൽ, ലണ്ടൻ ഐ മുതൽ ആൻഡ്രൂസ് ഹാൾ വരെയുള്ള സ്മാരകങ്ങളിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലും  യുക്രൈന്‍റെ ദേശീയപതാകയുടെ  നിറങ്ങൾ ദൃശ്യമായിരുന്നു.

3 /6

ജർമ്മനി അതിന്‍റെ  തലസ്ഥാനമായ ബെർലിനിലെ ഏറ്റവും പ്രശസ്തമായ സ്മാരകം, പ്രഷ്യൻ രാജാവായ ഫ്രെഡറിക് വില്യം രണ്ടാമന്‍റെ  ഉത്തരവനുസരിച്ച് നിർമ്മിച്ച 18-ാം നൂറ്റാണ്ടിലെ നിയോക്ലാസിക്കൽ ബ്രാൻഡൻബർഗ് ഗേറ്റ് നീലയും മഞ്ഞയും നിറങ്ങളില്‍ പ്രകാശിപ്പിച്ചുകൊണ്ട്   യുക്രൈന് പിന്തുണ അറിയിച്ചു. 

4 /6

ന്യൂയോർക്കിലെ പ്രസിദ്ധമായ 102 നിലകളുള്ള എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഉൾപ്പെടെ യുഎസിലെ നിരവധി നഗരങ്ങളിലെ സ്മാരകങ്ങൾ നീലയും മഞ്ഞയും നിറങ്ങളില്‍  പ്രകാശപൂരിതമായി.

5 /6

ഇറ്റലിയിലെ  കൊളോസിയവും   യുക്രൈന്‍ പതാകയുടെ നിറങ്ങളില്‍ പ്രകാശിച്ചു.  

6 /6

ഓസ്‌ട്രേലിയയിലെ സിഡ്‌നി ഓപ്പറ ഹൗസും യുക്രൈന്‍ പതാകയുടെ നിറങ്ങളായ  നീലയും മഞ്ഞയും  നിറങ്ങളില്‍ തിളങ്ങി.  മെൽബണിലെ ഫിലാൻഡേഴ്സ് സ്ട്രീറ്റ് സ്റ്റേഷനും ഐക്യദാർഢ്യത്തിൽ ഇളം നീലയും മഞ്ഞയും നിറഞ്ഞതായിരുന്നു.

You May Like

Sponsored by Taboola