ഇന്ന് സെപ്റ്റംബർ 10, (വെള്ളിയാഴ്ച) മുതല്‍ ഗണേഷ് ചതുർത്ഥി ആഘോഷത്തോടെ 10 ദിവസത്തെ ഗണേഷോത്സവത്തിന് തുടക്കമായി. ഏറെ ഭക്തിയോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഗണേഷ് ചതുർത്ഥി (Ganesh Chaturthi 2021). വീടുകളില്‍ ഗണപതിയുടെ പ്രത്യേക പൂജകള്‍ ഈ അവസരത്തില്‍ നടക്കും.
ഈ അവസരത്തിൽ, രാജ്യത്തെ പ്രസിദ്ധവും പുരാതനവുമായ ഗണപതി ക്ഷേത്രങ്ങളെ പരിചയപ്പെടാം. ഈ ക്ഷേത്രങ്ങള്‍ ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്. ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രങ്ങളുടെ മഹത്വം അറിഞ്ഞുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല വിദേശങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തുന്നു....!!
മധ്യപ്രദേശിലെ ഉജ്ജയിൻ നഗറിൽ sസ്ഥിതി ചെയ്യുന്ന ചിന്തമൻ ഗണേശ് ക്ഷേത്രത്തിന് (Chintaman Ganesh Temple, Ujjain) ഏകദേശം 1,100 വർഷം പഴക്കമുണ്ട്. ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും ചേർന്നാണ് ഈ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഹോൾക്കർ രാജവംശത്തിലെ മഹാറാണി അഹല്യ ബായിയാണ് ഈ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഘടന നിർമ്മിച്ചത്. ഈ ക്ഷേത്രത്തിന്റെ മഹിമ കാണേണ്ടത് തന്നെയാണ്.
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ മോതി ദുൻഗ്രി ഗണേഷ് ക്ഷേത്രം (Moti Dungri Temple, Jaipur) ഏറെ പ്രസിദ്ധമാണ്. ഇവിടുത്തെ ഗണപതി വിഗ്രഹത്തിന് 500 വർഷത്തിലേറെ പഴക്കമുണ്ട്. ജയ്പൂരിലെ രാജാ മാധോ സിംഗിന്റെ പത്നിയുടെ പൈതൃക ഗ്രാമത്തിൽ നിന്നാണ് കൊണ്ടുവന്നത്. പുതിയ വാഹനങ്ങളുടെ പൂജയ്ക്ക് ഈ ക്ഷേത്രം വളരെ പ്രസിദ്ധമാണ്.
മധ്യപ്രദേശിലെ ഇൻഡോറില്‍ സ്ഥിതിചെയ്യുന്ന ഖജ്രാന ഗണേശ് ക്ഷേത്രം ( Khajrana Ganesh Temple, Indore) വളരെ പ്രസിദ്ധമാണ്. ഉജ്ജയിനിയിലെ ചിന്തമൻ ഗണേശ് ക്ഷേത്രം പോലെ, ഈ ക്ഷേത്രവും നിർമ്മിച്ചത് ഹോൾക്കർ രാജവംശത്തിലെ മഹാറാണി അഹല്യ ബായിയാണ്. ക്ഷേത്ര പൂജാരിക്ക് പ്രദേശത്ത് മണ്ണിനടിയില്‍ ഗണപതി വിഗ്രഹം മൂടപ്പെട്ടു കിടക്കുന്നതായി സ്വപ്നമുണ്ടായി. തുടര്‍ന്ന് അവിടെ നടത്തിയ ഖനനത്തിൽ ഗണപതി വിഗ്രഹം കണ്ടെത്തി. പിന്നീട് മഹാറാണി അഹല്യ ബായി ഇവിടെ ഒരു ക്ഷേത്രം പണി കഴിപ്പിയ്ക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന സിദ്ധിവിനായക് ക്ഷേത്രം (Siddhivinayak Temple, Mumbai) ഏറെ പ്രശസ്തമാണ്. ഇവിടെ സിനിമാ താരങ്ങൾ, വൻകിട വ്യവസായികൾ തുടങ്ങി അവരുടെ ആഗ്രഹ പൂര്‍ത്തിയ്ക്കായി ദര്‍ശനം നടത്താന്‍ എത്താറുണ്ട്. രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ഈ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഗണപതി വിഗ്രഹത്തിന് ഏകദേശം 200 വർഷം പഴക്കമുണ്ട്.
മഹാരാഷ്ട്രയിലെ പൂനെയിലെ Dagdusheth Halwai Ganpati ക്ഷേത്രത്തിന് 200 വർഷം പഴക്കമുണ്ട്. ഇവിടുത്തെ പ്രമുഖ ബിസിനസുകാരനായിരുന്ന ദഗ്ദു സേട്ട് ഹൽവായി, തന്റെ മകന്റെ മരണശേഷം ഗുരു മാധവ്നാഥ് മഹാരാജിന്റെ നിർദ്ദേശപ്രകാരം ഈ ഗണപതി ക്ഷേത്രം (Dagdusheth Halwai Ganpati Temple, Pune) നിർമ്മിച്ചു. ദൂരദേശങ്ങളിൽ നിന്നുള്ള ആളുകൾ ഈ ക്ഷേത്രത്തിൽ ദര്‍ശനം നടത്താന്‍ എത്താറുണ്ട്.