Ganesh Chaturthi 2023: ഗണേശ ചതുർത്ഥി 2023: ഇന്ത്യയിൽ സന്ദർശിക്കേണ്ട അഞ്ച് ഗണപതി ക്ഷേത്രങ്ങൾ

ഗണേശ ചതുർത്ഥി ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ഗണപതിയുടെ കൃപ തന്റെ ഭക്തർക്ക് സന്തോഷവും ജ്ഞാനവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

  • Sep 18, 2023, 15:55 PM IST

ഈ വർഷം ​ഗണേശ ചതുർത്ഥി സെപ്തംബർ 19ന് ആരംഭിച്ച് 28ന് സമാപിക്കും. ഹിന്ദു ഗ്രന്ഥങ്ങൾ അനുസരിച്ച്, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ഗണേശൻ ജനിച്ചത്. ഇത് ഗ്രിഗോറിയൻ മാസങ്ങളായ ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബറിലാണ് വരുന്നത്. 

1 /5

മുക്തീശ്വര ക്ഷേത്രം തമിഴ്നാട്ടിലെ ഈ ഘടനയിലുള്ള ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ടതാണ്. തിലതർപ്പണപുരിക്കടുത്താണ് സീതലപതി മുക്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിവിനായക എന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് നൽകിയിരിക്കുന്ന നാമം.

2 /5

ഗണപതിയുടെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ഈ ക്ഷേത്രം സന്ദർശിക്കുന്നത് വിഘ്നങ്ങൾ അകറ്റി ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

3 /5

മഹാരാഷ്ട്രയിലെ പൂനെയിലാണ് ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

4 /5

ഏറ്റവും പഴയ ​ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് രൺതംബോർ ക്ഷേത്രം. ലോകത്തിലെ ആദ്യത്തെ വിനായക ക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

5 /5

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലെ ഈ ഗണേശ ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 6500 മീറ്റർ ഉയരത്തിലാണ്.

You May Like

Sponsored by Taboola