Grapefruit Health Benefits: ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം; ഗ്രേപ് ഫ്രൂട്ട് ദിവസവും കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

സിട്രസ് പഴങ്ങളുടെ കുടുംബത്തിൽ ഉൾപ്പെടുന്നതാണ് ​ഗ്രേപ് ഫ്രൂട്ട്. ചെറിയ പുളിപ്പോട് കൂടിയ പഴമാണിത്. ഇളം മഞ്ഞ, പിങ്ക്, കടും പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ ​ഗ്രേപ് ഫ്രൂട്ട് ലഭ്യമാണ്.

  • Sep 22, 2022, 12:58 PM IST

ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് ​ഗ്രേപ് ഫ്രൂട്ട്. ​ഗ്രേപ് ഫ്രൂട്ട് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1 /5

വൈറ്റമിൻ ബി, സിങ്ക്, ചെമ്പ്, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമായ ​ഗ്രേപ് ഫ്രൂട്ട് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

2 /5

ഗ്രേപ് ഫ്രൂട്ട് കഴിക്കുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ​ഗ്രേപ് ഫ്രൂട്ടിൽ ഉയർന്ന പോഷകങ്ങളും കുറഞ്ഞ കലോറിയും അടങ്ങിയിരിക്കുന്നതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.  

3 /5

ജലാംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ​ഗ്രേപ് ഫ്രൂട്ട് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.  

4 /5

​ഗ്രേപ് ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ​ഗ്രേപ് ഫ്രൂട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

5 /5

​ഗ്രേപ് ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ പാൻക്രിയാറ്റിക്, ആമാശയ കാൻസറുകൾക്കെതിരെ ഫലപ്രദമാണ്.

You May Like

Sponsored by Taboola