ജിമ്മിൽ പോകുന്നതിന് മുമ്പ് ഊർജ്ജനില വർദ്ധിപ്പിക്കാൻ കാപ്പി കുടിക്കാമോ? വ്യായാമം ചെയ്യുന്നതിന് മുൻപ് കാപ്പി കുടിക്കുന്നത് ഗുണമാണോ ദോഷമാണോയെന്ന് നോക്കാം.
വ്യായാമത്തിന് മുമ്പ് ഒരു കപ്പ് ചൂടുള്ള കാപ്പി കുടിക്കുന്ന ധാരാളം പേർ ഉണ്ട്. ഇത് ശരീരത്തിന്റെ ഊർജ്ജ നില വർധിപ്പിക്കാൻ സഹായിക്കുന്നു.
കഫീൻ ശരീരത്തിന്റെ ഊർജ്ജം വർധിപ്പിക്കുന്ന ഒരു ഘടകമാണ്. ഇത് ശരീരത്തിന്റെ പേശികളുടെ ശക്തി വർധിപ്പിക്കുന്നു.
കാപ്പി കുടിക്കുന്നത് കൂടുതൽ ഉണർവ് നൽകുന്നു. ശാരീരികമായും മാനസികമായും ഉന്മേഷം നൽകുന്നു.
വ്യായാമത്തിന് തൊട്ടുമുമ്പ് കാപ്പി കുടിക്കുന്നത് ഓക്സിഡേഷൻ പ്രക്രിയയെ സഹായിക്കും.
വ്യായാമത്തിന് 30 മിനിറ്റ് മുമ്പ് കാപ്പി കുടിക്കുന്നത് ഐസോകിനെറ്റിക് പ്രകടനം മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.