മെഡിറ്ററേനിയൻ ഗ്രീൻ ഡയറ്റിൽ പച്ചക്കറികളാണ് കൂടുതലായും ഉൾപ്പെടുത്തുന്നത്. സസ്യാഹാരികൾക്ക് ഇത് അനുയോജ്യമായ ഭക്ഷണക്രമമാണ്.
ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും ഇതിലൂടെ പ്രമേഹം തടയാനും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കുന്നു.
മെഡിറ്ററേനിയൻ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ ഒമേഗ3, വിറ്റാമിനുകൾ, ധാതുക്കൾ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നൽകുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് വളരെധികം ഗുണങ്ങൾ നൽകുന്നു.
മെഡിറ്ററേനിയൻ ഭക്ഷണക്രമം ശീലമാക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അടിവയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ ഇത് മികച്ചതാണ്.
മെഡിറ്ററേനിയൻ ഭക്ഷണക്രമം ശീലമാക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വിവിധ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)