Jupiter Transit 2023: വ്യാഴത്തിന്റെ രാശിമാറ്റം; ഈ 3 രാശിക്കാർക്ക് സർവ്വസൗഭാ​ഗ്യങ്ങളും കൈവരും!

Guru Gochar 2023: ഒരു ഗ്രഹം ഒരു രാശിയെ സംക്രമിക്കുമ്പോൾ അത് ഓരോ രാശികളെയും പലവിധത്തിൽ ബാധിക്കുന്നു. 

Jupiter Transit 2023: ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളുടെയും രാശി മാറ്റം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഏപ്രിൽ 22ന് വ്യാഴം മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് മാറുന്നു. ഒരു വർഷം വ്യാഴം അശ്വതി, ഭരണി, കാർത്തിക നക്ഷത്രങ്ങളിൽ മേടരാശിയിൽ സഞ്ചരിക്കും. അതുപോലെ ചില രാശിക്കാർക്ക് ഈ രാശിമാറ്റം വലിയ ആനുകൂല്യങ്ങൾ ലഭിക്കും. ഏപ്രിലിൽ സംഭവിക്കുന്ന ഈ രാശിമാറ്റം ആർക്കൊക്കെ അത്ഭുതകരമായ നേട്ടങ്ങൾ കൈവരുമെന്ന് നോക്കാം.

 

1 /3

മേടം: ജ്യോതിഷ പ്രകാരം വ്യാഴം മേടം രാശിയിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ ഏപ്രിൽ 22 മുതൽ ഒരു വർഷം മുഴുവൻ ഈ രാശിമാറ്റം നിങ്ങൾക്ക് ശുഭ ഫലങ്ങൾ നൽകും. പുരോഗതി കൈവരിക്കും. നിങ്ങളിൽ മറ്റുള്ളവർക്കുള്ള ബഹുമാനം വർധിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. ഈ സമയത്ത് ജോലി സംബന്ധമായോ മറ്റോ ഒരു യാത്ര വേണ്ടി വന്നേക്കാം. അത് ഭാവിയിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും.  

2 /3

കർക്കടകം: കർക്കടക രാശിക്കാരായ തൊഴിലന്വേഷകർക്ക് പുതിയ ജോലി ലഭിക്കും. ഈ രാശിമാറ്റം തൊഴിൽ, ബിസിനസ് എന്നിവയിൽ ഗുണം ചെയ്യും. കൂടാതെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. പണം കൂടുതൽ വന്നുചേരും. അതേസമയം ജോലിയിലും ബിസിനസിലും പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. ഓഹരി വിപണിയിൽ അമിതമായി നിക്ഷേപിക്കരുത്. ഈ കാലയളവിൽ പുതിയതായി ഒന്നം ആരംഭിക്കരുത്. ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയും.  

3 /3

മീനം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വാക്കുകളിലൂടെ നിങ്ങൾക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയും. വ്യാപാരികൾക്ക് അനുകൂല സമയമാണ്. മുടങ്ങി കിടന്ന പണം ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola