Benefits of neem for skin: വിവിധ തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗമാണ് വേപ്പ്.
വേപ്പിലയ്ക്ക് ആന്റി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച തടയുന്നതിലൂടെ ഇത് മുഖക്കുരുവിനെതിരെ പ്രവർത്തിക്കുന്നു.
അന്തരീക്ഷ മലിനീകരണം മൂലം ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകളിൽ നിന്നും ചർമ്മത്തിൽ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയിൽ നിന്നും ചർമ്മത്തെ വൃത്തിയാക്കാൻ പ്രകൃതിദത്ത ക്ലെൻസർ ഗുണമുണ്ട് വേപ്പിലയ്ക്ക്.
വേപ്പില ഒരു പ്രകൃതിദത്ത എക്സ്ഫോളിയേറ്ററാണ്. ഇത് ചർമ്മത്തിലെ നിർജീവ കോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.
ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വിവിധ തരത്തിലുള്ള ചർമ്മ അണുബാധകളെ ചെറുക്കാൻ വേപ്പില നല്ലതാണ്.
ഫ്രീ റാഡിക്കലുകളാൽ ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകളെ തടയാൻ വേപ്പില സഹായിക്കുന്നു. ഇത് ചർമ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കുന്നു.
വരണ്ട ചർമ്മത്തിന് മികച്ച പ്രതിവിധിയാണ് വേപ്പില. ഇത് ചർമ്മത്തെ മോയ്ചറൈസ് ചെയ്യുകയും ചർമ്മത്തെ ജലാംശമുള്ളതാക്കുകയും ചെയ്യുന്നു.