Heart attack: ഹൃദയാഘാതം നിസാരമല്ല; ഈ ലക്ഷണങ്ങൾ മുന്നറിയിപ്പാണ്!

രാജ്യത്ത് ഹൃദയാഘാതം കാരണം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ജീവിത ശൈലി തന്നെയാണ് ഓരോ വ്യക്തിയെയും ഹൃദയാഘാതത്തിലേയ്ക്കും മരണത്തിലേയ്ക്കുമെല്ലാം നയിക്കുന്നതിന് പ്രധാന കാരണം. 

 

Warning signs of Heart attack: ഹൃദയാഘാതത്തിൻറെ ലക്ഷണങ്ങൾ മുൻകൂട്ടി മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. അത്തരം ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1 /6

നെഞ്ചിൽ അസ്വസ്ഥത / വേദന : 60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താടിയെല്ലിനും പൊക്കിളിനുമിടയിൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന ഏതൊരു വേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമായി കണക്കാക്കാമെന്ന് ഡോക്ടർമാർ പറയുന്നു. മുമ്പ് ഇത്തരം വേദന ഉണ്ടായിട്ടില്ലെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം രക്തസമ്മർദ്ദം കൂടുകയോ കുറയുകയോ ചെയ്യാം. 

2 /6

ശ്വാസം മുട്ടൽ : നിങ്ങൾക്ക് നിത്യേന ചെയ്യുന്ന എന്തെങ്കിലുമൊരു കാര്യം ചെയ്യുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിനുള്ള മുന്നറിയിപ്പാണ്.  ഓടുകയോ പടികൾ കയറുകയോ ചെയ്യുന്നതുപോലുള്ള ഒരു പ്രവൃത്തി ചെയ്യുമ്പോൾ നിങ്ങൾക്ക് തലകറക്കം ഉണ്ടാകും. ഈ സമയം ബോധക്ഷയം ഉണ്ടാകാനും സാധ്യതയുണ്ട്.

3 /6

ബോധക്ഷയം : ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് ബോധം നഷ്ടപ്പെടുകയാണെങ്കിൽ അത് ഹൃദയാഘാതത്തിൻറെ മുന്നറിയിപ്പാണ്. ഉടനടി വൈദ്യ സഹായം  സഹായം തേടണം എന്നതിനുള്ള വ്യക്തമായ സൂചനയാണിത്.

4 /6

നിങ്ങളുടെ ഹൃദയത്തെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം? : ഒരിക്കൽ ഹൃദയാഘാതം ഉണ്ടായവർക്ക് രണ്ടാം ഘട്ട പ്രതിരോധമാണ് ആവശ്യം. മരുന്നുകളുടെ സഹായം ഇതിന് ആവശ്യമാണ്. 

5 /6

ഹൃദയാഘാതം ഉണ്ടായിട്ടില്ലാത്തവർ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ  നിയന്ത്രിക്കേണ്ടതുണ്ട്. പുകവലിയും മദ്യവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

6 /6

നിങ്ങൾ അമിതവണ്ണം ഉള്ളവരാണെങ്കിൽ ആരോഗ്യമുള്ള ഹൃദയത്തിനായി ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരണം.  ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

You May Like

Sponsored by Taboola