High Cholesterol: കൊളസ്ട്രോൾ കൂടുതലാണോ? ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

Published: Oct 04, 2024, 04:27 PM IST|Updated: Oct 04, 2024, 04:27 PM IST

കൊളസ്ട്രോൾ ഉയരാനുള്ള ഒരു പ്രധാന പ്രശ്നങ്ങളിലൊന്ന് ഭക്ഷണത്തിലെ അമിതമായ കൊഴുപ്പാണ്.

കൊളസ്ട്രോൾ ഉയരാനുള്ള ഒരു പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ്. അതിനാൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം....

റെഡ് മീറ്റ്1/6

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റില്‍ പ്രോട്ടീനും സാച്ചുറേറ്റഡ് കൊഴുപ്പും അധികമാണ്. അതിനാൽ കൊളസ്ട്രാൾ ഉള്ളവർ ഇവ കഴിക്കരുത്. 

 

സാച്ചുറേറ്റഡ്2/6

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കൊളസ്ട്രോൾ രോഗികൾ ഒഴിവാക്കുക. കാരണം ഇവയിൽ സാച്ചുറേറ്റഡ് കൊഴുപ്പ് അധികമാണ്. 

മുട്ട3/6

ദിവസവും ഒന്നിൽ കൂടുതൽ മുട്ട കഴിക്കുന്നത് ശീലമാക്കരുത്. കാരണം മുട്ടയുടെ വെള്ള ഭാഗത്ത് പ്രോട്ടീന്റെ അംശവും മഞ്ഞക്കരു ഭാഗത്ത് കൊളസ്‌ട്രോളിന്റെ അംശവും കൂടുതലാണ്. 

 

പാലുത്പന്നങ്ങൾ4/6

കൊളസ്ട്രോൾ രോഗികൾ പാലുത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക. കാരണം ഇവയിൽ പൂരിത കൊഴുപ്പ് കൂടുതലായതിനാൽ, ഇത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

ഫാസ്റ്റ് ഫുഡ്5/6

കൊഴുപ്പ്, കലോറി, പഞ്ചസാരയുടെ അളവ് എന്നിവ ഫാസ്റ്റ് ഫുഡിൽ കൂടുതലാണ്. ഇത് കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. 

 

ഐസ്ക്രീം6/6

ഐസ്‌ക്രീമുകളിലും കേക്കുകൾ, പേസ്ട്രികൾ, കുക്കികൾ തുടങ്ങിയ ബേക്ക് ചെയ്ത സാധനങ്ങളിലും പഞ്ചസാര കൂടുതൽ അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)