Uric acid: യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണത്തിലല്ലേ? ഈ ഭക്ഷണങ്ങൾ കഴിക്കാം

ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് പലരും അഭിമുഖീകരിച്ചേക്കാവുന്ന ഒരു പ്രശ്നമാണ്. രക്തത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതത്തിന്റെ പ്രാഥമിക കാരണങ്ങളിലൊന്നാണ്. യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലായാൽ വ‍ൃക്കരോ​ഗത്തിലേക്കും നയിക്കപ്പെടാം. യൂറിക് ആസിഡ് വർധിക്കുന്നത് പൊതുവേ ​ഗുരുതരമല്ലാത്തതാണ്. എന്നാൽ ഇത് ദീർഘകാലത്തേക്ക് തുടരുകയാണെങ്കിൽ, ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. യൂറിക് ആസിഡ് വർധിക്കുന്നത് ഒഴിവാക്കാൻ ഭക്ഷണ ശീലങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണക്രമവും മരുന്നുകളും ഉപയോഗിച്ച് യൂറിക് ആസിഡിന്റെ സാധാരണ അളവ് നിലനിർത്താൻ സാധിക്കും.

  • Jul 12, 2022, 18:56 PM IST
1 /5

ആപ്പിൾ സിഡെർ വിനെഗർ: ഉയർന്ന യൂറിക് ആസിഡ് ഉള്ളവർക്ക് ആപ്പിൾ സിഡെർ വിനെഗർ ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്ന്  ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർക്കുക. ഈ പാനീയം രാവിലെ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ സിഡെർ വിനെഗറിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് യൂറിക് ആസിഡിനെ കുറക്കാൻ സഹായിക്കുന്നു.

2 /5

നാരങ്ങാനീര്: നാരങ്ങാനീരിൽ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ, ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ അര നാരങ്ങ പിഴിഞ്ഞ് ദിവസവും രാവിലെ കുടിക്കുക. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, പേരക്ക തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്.

3 /5

ഗ്രീൻ ടീ: ഉയർന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ ടീ ഉപയോഗിക്കാം. ഇത് ഹൈപ്പർ യൂറിസെമിയ, അല്ലെങ്കിൽ ഉയർന്ന യൂറിക് ആസിഡിന്റെ അളവ്, അതുപോലെ സന്ധിവാതം ഉണ്ടാകുന്നതിനുള്ള സാധ്യത എന്നിവ നിയന്ത്രിക്കുന്നു.  

4 /5

സെലറി വിത്തുകൾ: സെലറി വിത്തുകളിൽ ഒമേഗ -6 ഫാറ്റി ആസിഡുകളും മറ്റ് ഡൈയൂററ്റിക് ഓയിലുകളും അടങ്ങിയിട്ടുണ്ട്. ശക്തമായ ഡൈയൂററ്റിക് എന്ന നിലയിൽ, യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകളെ ഉത്തേജിപ്പിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് അധിക ദ്രാവകങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ദിവസത്തിൽ ഒരിക്കൽ ഉണങ്ങിയ സെലറി വിത്തുകൾ അര ടീസ്പൂൺ കഴിക്കുന്നത് നല്ലതാണ്. പക്ഷേ അതിനൊപ്പം ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

5 /5

കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ: ഭക്ഷണത്തിൽ കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ചേർക്കുന്നത് ഉയർന്ന യൂറിക് ആസിഡിനെ ചെറുക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. കൊഴുപ്പ് കുറഞ്ഞ പാലും തൈരും കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുക.

You May Like

Sponsored by Taboola