ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് യൂറിക് ആസിഡിന്റെ അളവ് ഉയർന്ന് തുടങ്ങുന്നത്. ഇത് സന്ധികളിൽ പരലുകൾ രൂപപ്പെടുന്നതിനും സന്ധികളിൽ വേദനയുണ്ടാകുന്നതിനും കാരണമാകും. യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പച്ചക്കറികൾ ധാരാളമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ തക്കാളിയിൽ പ്യൂരിൻ വളരെ കുറവാണ്. ഈ ഗുണങ്ങൾ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
കൂണിൽ കാണപ്പെടുന്ന ഒരു തരം കാർബോഹൈഡ്രേറ്റാണ് ബീറ്റാ-ഗ്ലൂക്കൻസ്. ഇത് നമ്മുടെ ശരീരത്തെ വീക്കത്തിനെതിരെ പോരാടാൻ സഹായിക്കുന്നു. ഇത് ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യാവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നു.
ഗ്രീൻ പീസ് വളരെ ആരോഗ്യകരമാണ്. സന്ധിവാതത്തിന്റെ സാധ്യതകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കും. ഗ്രീൻ പീസ് കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. (കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)
കുക്കുമ്പർ വളരെ ആരോഗ്യകരമായ പച്ചക്കറിയാണ്. ഇത് പല തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്.
ക്യാരറ്റിൽ ആന്റി ഓക്സിഡൻറുകൾ മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവ ശരീരത്തിലെ എൻസൈമുകളുടെ ഉത്പാദനം നിയന്ത്രിക്കാനും ഫലപ്രദമാണ്. ക്യാരറ്റിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ ഗുണം യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.