നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് വീട്ടിലിരുന്ന് മിനിറ്റുകൾക്കുള്ളിൽ ഓൺലൈനായി അപേക്ഷിക്കാം. ഈ പ്രക്രിയ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഇതിന് കുറച്ച് രേഖകൾ ആവശ്യമാണ്. ഫോം-2 (എൽഎൽഡി), ലൈസൻസിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ ആവശ്യമാണ്.
ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ ആദ്യം https://parivahan.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ 'ഓൺലൈൻ സേവനങ്ങൾ' തിരഞ്ഞെടുക്കുക, തുടർന്ന് 'ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ' തിരഞ്ഞെടുക്കുക. ഇനി 'കേരളം' എന്ന സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന്, തുറക്കുന്ന പുതിയ പേജിൽ, 'ഡ്രൈവിംഗ് ലൈസൻസ്' പേജിലേക്ക് പോയി 'സർവീസസ് ഓൺ ഡിഎൽ (അപ്ഡേറ്റ്/കോപ്പി/എഇടിഎൽ/ഐഡിപി/അതർ)' എന്നതിൽ ക്ലിക്ക് ചെയ്യുക.
'തുടരുക' തിരഞ്ഞെടുത്ത് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പറും ജന്മദിനവും നൽകുക. ഇതിനുശേഷം, ലഭിച്ച ഡിഎൽ വിശദാംശങ്ങളിൽ നിന്ന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് തിരഞ്ഞെടുത്ത് തുടരുക ക്ലിക്കുചെയ്യുക. അതിനുശേഷം നിങ്ങളുടെ സംസ്ഥാനം ഏതാണെന്നുള്ളതും ആർടിഒയും തിരഞ്ഞെടുക്കണം. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് വിശദാംശങ്ങൾ സ്ഥിരീകരിക്കുക.
തുടർന്ന് 'ഇഷ്യൂ ഓഫ് ഡ്യൂപ്ലിക്കേറ്റ് ഡിഎൽ' തിരഞ്ഞെടുക്കുക. നിങ്ങൾ എന്തിനാണ് DL-ന് അപേക്ഷിക്കുന്നതെന്ന് എന്നുള്ളതിന്റെ കാരണം വ്യക്തമാക്കണം. അതിന് ശേഷം നേരത്തെ പൂരിപ്പിച്ച അപേക്ഷാ ഫോമിനുള്ള പണം അടച്ച് അപേക്ഷയും രസീതും കൈപ്പറ്റണം. അവസാനമായി നിങ്ങൾ ഈ രണ്ട് രേഖകളും RTO ഓഫീസിൽ കൊണ്ടുപോയി സമർപ്പിക്കണം. നിങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് കുറച്ച് ദിവസത്തിനുള്ളിൽ ലഭിക്കും.