തടികുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ തടി കുറയ്ക്കാം

ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ ശരീരഭാരം നിയന്ത്രിക്കാം.

  • May 21, 2022, 15:09 PM IST
1 /5

ഒരു നേരം ആപ്പിൾ കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ആപ്പിൾ കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ഫൈബർ ലഭിക്കും. ആപ്പിളിലെ ആൻസോളിക് ആസിഡ് തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

2 /5

ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. പാലിൽ കുതിർത്തും പാലിൽ അരച്ചുചേർത്തും ബദാം കഴിക്കാം.

3 /5

ഫൈബർ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഓട്സ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

4 /5

ഭക്ഷണത്തിൽ കുരുമുളക് ചേർക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. മുളക് പൊടി ഉപയോ​ഗിക്കുന്നതിന് പകരം ഭക്ഷണത്തിൽ കുരുമുളക് പൊടി ഉപയോ​ഗിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും.

5 /5

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മാതളം. ശരീരത്തിൽ നിന്ന് അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യും. ശരീരത്തിൽ രക്തം ഉണ്ടാകുന്നതിനും മാതളം സഹായിക്കുന്നു.

You May Like

Sponsored by Taboola