Relationship: ഈ ശീലങ്ങളുണ്ടെങ്കിൽ ഇന്ന് തന്നെ മാറ്റിക്കോളൂ; പെൺകുട്ടകൾക്ക് ഇഷ്ടമേയല്ല!

പ്രണയ ബന്ധങ്ങളിൽ പങ്കാളികൾ തമ്മിൽ പൊരുത്തക്കേടുകളും തർക്കങ്ങളും പിണക്കങ്ങളുമെല്ലാം പതിവാണ്. ചിലരുടെ കാര്യത്തിൽ പങ്കാളി 
ആ ബന്ധത്തിൽ നിന്ന് അകന്നു പോകാറുമുണ്ട്. 

 

Relationship tips: പരസ്പരം എത്രമാത്രം സ്നേഹിച്ചാലും ഓരോ വ്യക്തിയും അവരുടെ പങ്കാളിയിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നു. ഇത് പിന്നീട് അസ്വാരസ്യങ്ങളിലേയ്ക്ക് വഴിമാറും. പെൺകുട്ടികൾ ഒട്ടും ഇഷ്ടപ്പെടാത്ത ആൺകുട്ടികളുടെ ശീലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1 /6

ആത്മപ്രശംസ: സ്വയം പുകഴ്ത്തുന്ന പുരുഷന്മാരെ പെൺകുട്ടികൾക്ക് തീരെ ഇഷ്ടമല്ല. സ്വന്തം കാര്യങ്ങളെ കുറിച്ച് മാത്രം സംസാരിക്കുകയും മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ആൺകുട്ടികളെ പെൺകുട്ടികൾ ഇഷ്ടപ്പെടാൻ താത്പ്പര്യപ്പെടില്ല.  

2 /6

നിയന്ത്രണങ്ങൾ: എല്ലാം താൻ ആ​ഗ്രഹിക്കുന്ന പോലെ നടക്കണമെന്നും പങ്കാളിയെ നിയന്ത്രിക്കണമെന്നും ആഗ്രഹിക്കുന്ന പുരുഷന്മാരെ പെൺകുട്ടികൾക്ക് ഇഷ്ടമല്ല. വ്യക്തി സ്വാതന്ത്ര്യം നൽകാത്തവരെ പെൺകുട്ടികൾ ഇഷ്ടപ്പെടില്ല.  

3 /6

ചെറിയ കാര്യങ്ങളിൽ നാടകം കളിക്കുക: എല്ലാ ചെറിയ കാര്യങ്ങളിലും ഒഴികഴിവ് പറയുകയും നാടകം കളിക്കുകയും ചെയ്യുന്ന ആൺകുട്ടികളെ പെൺകുട്ടികൾക്ക് ഇഷ്ടമല്ല. പെൺകുട്ടികൾ അത്തരം പുരുഷന്മാരിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കും.  

4 /6

മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുക: മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്ന ആൺകുട്ടികൾ ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നു. ഒരു പെൺകുട്ടിയും അത്തരം ആൺകുട്ടികളെ ഇഷ്ടപ്പെടുന്നില്ല.   

5 /6

കള്ളം പറയുക: സ്വന്തം തെറ്റുകൾ മറയ്ക്കാൻ ഒന്നിനുപുറകെ ഒന്നായി നുണകൾ പറയുന്ന പുരുഷന്മാരെ പെൺകുട്ടികൾക്ക് ഒട്ടും ഇഷ്ടമല്ല.   

6 /6

അഭിനന്ദിക്കാത്തവർ: നല്ല കാര്യങ്ങൾക്ക് അഭിനന്ദിക്കാത്ത ആൺകുട്ടികളെ പെൺകുട്ടികൾക്ക് പൊതുവെ ഇഷ്ടമല്ല. എല്ലാ കാര്യങ്ങളിലും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ആൺകുട്ടികളെയാണ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നത്. നിങ്ങൾക്കും ഈ ശീലങ്ങൾ ഉണ്ടെങ്കിൽ അവ ഇപ്പോൾ തന്നെ മാറ്റുക അല്ലെങ്കിൽ നിങ്ങളുടെ പങ്കാളി നിങ്ങളെ ഉപേക്ഷിച്ചേക്കാം.

You May Like

Sponsored by Taboola