മഴക്കാലത്ത് നിരവധി അണുബാധകൾക്കുള്ള സാധ്യ കൂടുതലാണ്. ഇതിനെ പ്രതിരോധിക്കാൻ രോഗപ്രതിരോധശേഷി മികച്ചതാക്കേണ്ടത് പ്രധാനമാണ്.
മഴക്കാലത്ത് വിവിധ അണുബാധകളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്. ഇതിന് സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ആടലോടകം പ്രതിരോധശേഷി വർധിപ്പിക്കാനും ജലദോഷം, ചുമ എന്നിവ സുഖപ്പെടുത്താനും സഹായിക്കുന്ന ഔഷധ സസ്യമാണ്. പനി, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കുന്നു.
മഞ്ഞളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആൻറി ഓക്സിഡൻറ് സമ്പുഷ്ടമാണിവ. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുന്നു.
തുളസി ശരീരത്തിലെ വിഷാംശം നീക്കി രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇത് ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് മികച്ചതാണ്. രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ഇഞ്ചി നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ്. ഇത് ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഏജൻറായ ഇഞ്ചി പ്രതിരോധശേഷി വർധിപ്പിക്കാനും ജലദോഷവും തൊണ്ടവേദനയും സുഖപ്പെടുത്താനും സഹായിക്കുന്നു.
അശ്വഗന്ധ ശരീരത്തിലെ വീക്കം കുറയ്ക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും ഉറക്കം മികച്ചതാക്കാനും സഹായിക്കുന്നു. ഇത് ശരീരത്തിലെ കോർട്ടിസോളിൻറെ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.