ആരോഗ്യകരമായ ജീവിതത്തിന് ശരീരത്തിന് ആവശ്യമായ രക്തം ഉണ്ടായിരിക്കണം. രക്തത്തിലെ ഹീമോഗ്ലോബിൻ ചുവന്ന രക്താണുക്കൾക്കുള്ളിലെ ഓക്സിജൻ ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്നു.
അതിനാൽ, രക്തം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. രക്ത രൂപീകരണ പ്രക്രിയയെ ഉത്തേജിപ്പിക്കുന്ന പഴങ്ങളാണിവ.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന തണ്ണിമത്തൻ പതിവായി കഴിക്കുന്നത് വിളർച്ച തടയുന്നു. വിറ്റാമിൻ എ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ തണ്ണിമത്തനിൽ 90 ശതമാനം വെള്ളവും 7 ശതമാനം കാർബോഹൈഡ്രേറ്റും 0.24 മില്ലിഗ്രാം ഇരുമ്പും അടങ്ങിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ രക്തം ഉത്പാദിപ്പിക്കുന്ന പഴങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. മാതളനാരകം പഴമായും ജ്യൂസായും കഴിക്കാം.
നാരുകൾ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ 100 ഗ്രാം പേരക്കയിൽ 210 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ സി അത്യാവശ്യമാണ്.
മുന്തിരി പഴമായും ഉണങ്ങിയ പഴമായും കഴിക്കുന്നത് ശരീരത്തിലെ രക്തത്തിന്റെ അളവ് മെച്ചപ്പെടുത്തും. രക്തം ശുദ്ധീകരിക്കും.
ഇരുമ്പ് സമ്പുഷ്ടമായതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഈ പഴം വിഷാദരോഗത്തെ പ്രതിരോധിക്കും. കൂടാതെ ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്.
ഡേറ്റ്സിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
ഞരമ്പുകളും രക്തചംക്രമണവും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പോഷകങ്ങൾ ചെറി പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്
മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അമൃതം എന്ന് അത്തിപ്പഴത്തെ പറയാം. പ്രത്യേകിച്ച് രക്തവർദ്ധനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട് ആയും ഇത് കഴിക്കാം.
ആപ്രിക്കോട്ടുകൾക്ക് വളരെയധികം ആരോഗ്യ ഗുണങ്ങളുണ്ട്. രക്തം വർദ്ധിപ്പിക്കുന്നതിനും അതിന്റെ ഗുണം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ ഗുണങ്ങളും ഇതിനുണ്ട്.
രക്തത്തിലെ ഹീമോഗ്ലോബിന്റെ എണ്ണം കുറഞ്ഞാൽ രക്തത്തിന്റെ ഉത്പാദനം കുറയും.