നാളെ ഗ്രീൻഫീൽഡില്‍ ഇരു കൂട്ടരുടെയും പരിശീലനം നടക്കും. ശ്രീലങ്കൻ ടീം ഒരു മണിമുതൽ നാല് മണിവരെയും ഇന്ത്യൻ ടീം അഞ്ച് മുതൽ എട്ട് വരെയുമാണ് പരിശീലനം നടത്തുക.
ജനുവരി 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനായി ടീം ഇന്ത്യ തിരുവനന്തപുരത്തെത്തി. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങി ടീം അംഗങ്ങൾ ഹയാത്ത് റീജൻസിലെത്തി. ഹയാത്തിലാണ് ടീമിന് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. താരങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ സജ്ജമാണ്. ജിംനേഷ്യവും, സ്വിമ്മിംഗ് പൂളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. അതേസമയം ശ്രീലങ്കൻ ടീം താമസിക്കുക താജ് ഹോട്ടലിലാണ്. ജനുവരി 15, ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് മത്സരം നടക്കുക.