Indian Railway: ഇനി ട്രെയിന്‍ അപകടങ്ങള്‍ കുറയും, വരുന്നു 25,000 കോടിയുടെ സുരക്ഷാ പദ്ധതി

Indian Railwayയ്ക്ക്  700 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രം അനുവദിക്കുന്നതിന് അനുമതി ലഭിച്ചു.  ചുരുക്കിപ്പറഞ്ഞാല്‍  ഇനി ട്രെയിനുകൾ 4 Gയിൽ ഓടും. ഇത് ട്രെയിന്‍  യാത്ര സുരക്ഷിതമാക്കുക മാത്രമല്ല, ട്രെയിൻ അപകടങ്ങളും ഇല്ലാതാക്കും. പദ്ധതി എന്താണെന്ന് വിശദമായി അറിയാം....

Indian Railwayയ്ക്ക്  700 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രം അനുവദിക്കുന്നതിന് അനുമതി ലഭിച്ചു.  ചുരുക്കിപ്പറഞ്ഞാല്‍  ഇനി ട്രെയിനുകൾ 4 Gയിൽ ഓടും. ഇത് ട്രെയിന്‍  യാത്ര സുരക്ഷിതമാക്കുക മാത്രമല്ല, ട്രെയിൻ അപകടങ്ങളും ഇല്ലാതാക്കും. പദ്ധതി എന്താണെന്ന് വിശദമായി അറിയാം....

1 /6

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് പുതിയ പദ്ധതി സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്.  ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

2 /6

ഈ  Spectrum ഉപയോഗിച്ച്  പാതകളില്‍ ലോംഗ് ടേം എവല്യൂഷന്‍  (long term evolution - LTE) അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ട്രെയിന്‍ റേഡിയോ ആശയവിനിമയം നടത്തുകയാണ് റെയില്‍വേയുടെ ലക്ഷ്യം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. 25,000 കോടിയാണ് പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്. 

3 /6

തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍  (Automatic Train Protection - ATP) സംവിധാനമായ  ട്രാഫിക് അലേര്‍ട്ട് ആന്‍ഡ്‌  കൊളിഷന്‍  അവോയ്ഡന്‍സ് സിസ്റ്റം  (Traffic Alert and Collision Avoidance System -TCAS)  അംഗീകാരം നല്‍കി. 

4 /6

Automatic Train Protection സിസ്റ്റം നടപ്പാക്കുന്നതിലൂടെ ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കി അതിലൂടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. നിലവിലുള്ള സൗകര്യം ഉപയോഗിച്ച് കൂടുതല്‍ ട്രെയിനുകളെ ഉള്‍ക്കൊള്ളുന്നതിനായി ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകും. 

5 /6

ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഗതാഗതചെലവ് കുറയ്ക്കുന്നതിനൊപ്പം തന്നെ ഉയര്‍ന്ന കാര്യക്ഷമതയും ഉറപ്പാക്കും. 

6 /6

'മേക്ക് ഇന്‍ ഇന്ത്യ' ദൗത്യം നിറവേറ്റുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ബഹുരാഷ്ട്ര വ്യവസായങ്ങളെ ഈ പദ്ധതികള്‍  ആകര്‍ഷിക്കുമെന്ന് റെയിൽവേ മന്ത്രാലയം പറഞ്ഞു.

You May Like

Sponsored by Taboola