ഇന്ന് ലോക ചായ ദിനം. അഞ്ച് ചായകളെയും അവയുടെ ഗുണങ്ങളെയും പറ്റി അറിയാം.
ദിവസവും ഒരു ഗ്ലാസ് കറുവപ്പട്ട ചായ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
ഇഞ്ചി ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. തടി കുറയ്ക്കാനും ഇഞ്ചി ചായ മികച്ചതാണ്.
നിരവധി ആരോഗ്യഗുണങ്ങളുള്ള ഗ്രീൻ ടീ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ചെറുക്കുന്നതോടൊപ്പം അമിതവണ്ണം കുറയ്ക്കും.
ജലദോഷം, ചുമ, ആസ്ത്മ എന്നീ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് തുളസി ചായ മികച്ചതാണ്.
പുതിന ചായ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് പുതിന.